കൊ​ട​ങ്ങാ​വി​ള​യി​ലെ അ​ജ്ഞാ​ത​ജീ​വി കൂ​ട്ടി​ൽ അ​ക​പ്പെ​ട്ടി​ല്ല
Monday, July 15, 2019 1:43 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കൊ​ട​ങ്ങാ​വി​ള​യി​ല്‍ അ​ജ്ഞാ​ത​ജീ​വി​ക്കാ​യി ഒ​രു​ക്കി​യ കെ​ണി​യി​ല്‍ ആ​ദ്യ​ദി​ന​ത്തി​ല്‍ ഒ​രു മൃ​ഗ​വും അ​ക​പ്പെ​ട്ടി​ല്ല. സ്ഥ​ല​വും പ​രി​സ​ര​വും കൂ​ടും നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന് വ​നം​വ​കു​പ്പ്. അ​ജ്ഞാ​ത​ജീ​വി പു​ലി​യാ​ണെ​ന്ന​ത് വ്യ​ക്ത​മാ​ക്കു​ന്ന യാ​തൊ​രു ശ​ക്ത​മാ​യ തെ​ളി​വും കി​ട്ടി​യി​ട്ടി​ല്ലാ​യെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. അ​ജ്ഞാ​ത​ജീ​വി വ​ന്നു​പോ​കു​ന്നു​വെ​ന്ന് ക​രു​തു​ന്ന പാ​ത​യി​ല്‍ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ലി​യ കൂ​ട് സ്ഥാ​പി​ച്ച​ത്. പ​ക്ഷെ, ഈ ​കെ​ണി​യി​ല്‍ ആ​ദ്യ​ദി​ന​ത്തി​ല്‍ യാ​തൊ​രു മൃ​ഗ​വും അ​ക​പ്പെ​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ആ ​പ​രി​സ​ര​ത്ത് വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലാ​യെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. അ​ജ്ഞാ​ത​ജീ​വി​യെ ക​ണ്ട​തെ​ന്ന് പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്നും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ല്ലാ​യെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടു​ദി​വ​സം കൂ​ടി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷം കൂ​ട് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.