ദു​നി​യ​യു​ടെ മ​ര​ണം: മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി
Monday, July 15, 2019 1:43 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​മ​ല പ്ലാ​വി​ള ത​ച്ച​ൻ​വി​ള വീ​ട്ടി​ൽ ലീ​ല​യു​ടെ മ​ക​ൾ ദു​നി​യ​യെ (24) വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും അ​മ്മ പ​രാ​തി ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ഇ​ട​പ​ഴി​ഞ്ഞി​യി​ൽ കൊ​ച്ചാ​ർ റോ​ഡി​ൽ ടി.​സി. 9/2038 ൽ ​രേ​വ​തി​യി​ൽ ഷി​നു​പ്ര​സാ​ദ് ഏ​ഴു​മാ​സം മു​ൻ​പ് ദു​നി​യ​യെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. ക​ടു​ത്ത ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​മാ​ണ് ദു​നി​യ ഇ​യാ​ളി​ൽ നി​ന്ന് അ​നു​ഭ​വി​ച്ച​ത​ന്ന് അ​മ്മ ജി.​ലീ​ല ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ​ഞ്ചി​യൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. മ​ര​ണ​ത്തെ​ക്കു​റി​ച്ചു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷി​ക്ക​ണം. ദു​നി​യ​യെ വി​വാ​ഹം ക​ഴി​ച്ച ഷി​നു​പ്ര​സാ​ദി​നും ഷി​നു​വി​ന്‍റെ അ​ച്ഛ​ൻ ത​ങ്ക​പ്പ​നും ദു​നി​യ​യു​ടെ മ​ര​ണ​ത്തി​ലു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ലീ​ല​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.