കു​ന്ന​ത്തു​കാ​ൽ പഞ്ചായത്തിലെ ശുദ്ധജല ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു: കു​ടി​വെ​ള്ള പ​ദ്ധ​തി അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
Monday, July 15, 2019 1:43 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ സ​മ്പൂ​ര്‍​ണ കു​ടി​വെ​ള്ള പ​ദ്ധ​തി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ പെ​രു​ങ്ക​ട​വി​ള, ആ​ര്യ​ങ്കോ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ത്തും കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ എ​ട്ടു​വ​ര്‍​ഷം മു​മ്പാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങി​യ​ത്.
മു​ന്‍​പ് ഇ​വി​ടെ ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ഭാ​ഗ​ത്തും ജ​ലം എ​ത്തി​യി​രു​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ല്‍ അ​ന്ന​ത്തെ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഈ ​പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.​ന​ബാ​ര്‍​ഡി​ല്‍ നി​ന്ന് 18 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ജ​ല അ​ഥോ​റി​റ്റി മു​ഖേ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. തു​ട​ര്‍​ന്ന് പ​ദ്ധ​തി നി​ര്‍​മാ​ണം സ്വ​കാ​ര്യ ക​മ്പ​നി​യേ​യും ഏ​ല്പി​ച്ചു. പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​മ​ല ആ​റ്റി​ല്‍ നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് മ​ണ​വാ​രി​യി​ലെ ക​ട​ല്‍​കാ​ണി കു​ന്നി​ന് സ​മീ​പ​ത്തെ സം​ഭ​ര​ണി​യി​ല്‍ എ​ത്തി​ക്കും.
അ​വി​ട​ത്തെ വാ​ട്ട​ര്‍ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ല്‍ ശു​ചീ​ക​രി​ച്ച​ശേ​ഷം കോ​ട്ടു​കോ​ണം കു​ന്നി​ല്‍ നി​ര്‍​മി​ക്കു​ന്ന ടാ​ങ്കി​ല്‍ എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് പ​ദ്ധ​തി രൂ​പ​രേ​ഖ. മ​ണ​വാ​രി​യി​ല്‍ 65 സെ​ന്‍റ് വ​സ്തു വാ​ങ്ങി ശു​ചീ​ക​ര​ണ പ്ലാ​ന്‍റ് നി​ര്‍​മി​ച്ചു.
സ​മീ​പ​ത്ത് ട്രാ​ന്‍​സ്ഫോ​മ​ര്‍ സ്ഥാ​പി​ച്ച് വൈ​ദ്യു​തീ​ക​ര​ണ​വും പൂ​ര്‍​ത്തി​യാ​ക്കി. കൂ​ടാ​തെ പ​ഴ​മ​ല​യി​ലെ പ​മ്പ് ഹൗ​സി​ല്‍ 60 എ​ച്ച്പി​യു​ടെ പ​ഴ​യ​മോ​ട്ടോ​ര്‍ മാ​റ്റി പ​ക​രം 200 എ​ച്ച്പി​യു​ടെ പു​തി​യ​തും ഘ​ടി​പ്പി​ച്ചു. ജ​ല​വി​ത​ര​ണ കു​ഴ​ലു​ക​ളും സ്ഥാ​പി​ച്ച് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കോ​ട്ടു​കോ​ണ​ത്തെ സം​ഭ​ര​ണി പ​ണി​യാ​നു​ള്ള സ്ഥ​ലം ത​ര്‍​ക്ക​വി​ഷ​യ​മാ​യ​ത്. പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ സ​മ​യ​ത്ത് 14 സെ​ന്‍റ് ന​ല്‍​കാ​മെ​ന്ന് ഉ​ട​മ ഏ​റ്റി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വി​ല സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്ക​ത്താ​ല്‍ വ​സ്തു ന​ല്‍​കു​ന്ന​തി​ല്‍ നി​ന്ന് ഉ​ട​മ പി​ന്മാ​റി. പി​ന്നീ​ട് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ര്‍​ച്ചേ​സിം​ഗ് ക​മ്മി​റ്റി വി​ല നി​ശ്ച​യി​ച്ച് വ​സ്തു ഏ​റ്റെ​ടു​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഒ​ടു​വി​ല്‍ പു​തു​താ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി 15 ല​ക്ഷ​ത്തോ​ളം രൂ​പ ഉ​ട​മ​യ്ക്ക് ന​ല്‍​കി 14 സെ​ന്‍റ് വ​സ്തു ഏ​റ്റെ​ടു​ക്കു​ക​യും രേ​ഖ​ക​ള്‍ കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്. എ​സ്. അ​രു​ണ്‍ അ​ന്ന​ത്തെ ജ​ല​വി​ഭ​വ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഒ​പ്റ്റി​മൈ​സേ​ഷ​ന്‍ ഹെ​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ണ്ടാം ഘ​ട്ട​ത്തി​ന് മൂ​ന്നു കോ​ടി 80 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ചു.
ഈ ​തു​ക വി​നി​യോ​ഗി​ച്ച് കോ​ട്ടു​ക്കോ​ണ​ത്തു 9.15 എ​ല്‍​എ​ല്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഓ​വ​ര്‍ ഹെ​ഡ് ടാ​ങ്കി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. കോ​ട്ടു​ക്കോ​ണം മു​ത​ല്‍ എ​ള്ളു​വി​ള വ​രെ ജ​ല​വി​ത​ര​ണ പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു.