നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ
Monday, July 15, 2019 1:43 AM IST
നെ​ടു​മ​ങ്ങാ​ട്: അ​ഴി​ക്കോ​ട് ജം​ഗ്ഷ​നി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥി​ര​മാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി വ​ന്ന​യാ​ളെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. അ​ഴി​ക്കോ​ട് കാ​ര​മൂ​ട് ഹൗ​സി​ൽ ഷം​നാ​ഥാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഴി​ക്കോ​ട് ജം​ഗ്ഷ​ൻ, സ്കൂ​ൾ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​യാ​ൾ സ്ഥി​ര​മാ​യി പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​താ​യു​ള്ള പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷം​നാ​ഥ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും മൂ​ന്നൂ​റി​ല​ധി​കം പാ​യ്ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ അ​രു​വി​ക്ക​ര പോ​ലീ​സി​നു കൈ​മാ​റി. ഷം​നാ​ഥി​ന്‍റെ പേ​രി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി അ​രു​വി​ക്ക​ര പോ​ലീ​സ് പ​റ​ഞ്ഞു.