അ​ന്പെ​യ്ത്ത് രം​ഗ​ത്ത് മി​ക​വു തെ​ളി​യി​ക്കാ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ്
Monday, July 15, 2019 1:43 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: അ​ന്പെ​യ്ത്ത് മ​ത്സ​ര​രം​ഗ​ത്ത് മി​ക​വു തെ​ളി​യി​ക്കാ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ഇ​ളം​ത​ല​മു​റ​ക്കാ​ര്‍. പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത് സ്കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി കൂ​ടി​യാ​യ ദേ​ശീ​യ താ​രം. ഇ​ക്ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന്‍റെ ഒ​ടു​വി​ലാ​ണ് അ​ന്പെ​യ്ത്ത് പ​രി​ശീ​ല​നം സ്കൂ​ളി​ല്‍ ആ​രം​ഭി​ച്ച​ത്.
ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 40 കു​ട്ടി​ക​ള്‍ പ​രി​ശീ​ല​ന​ത്തി​ന് താ​ത്പ​ര്യ​ത്തോ​ടെ മു​ന്നോ​ട്ടു​വ​ന്നു. അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും വ്യാ​യാ​മ​വു​മൊ​ക്ക ന​ല്‍​കു​ന്ന​ത് സ്കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​യും നി​ല​വി​ല്‍ ദേ​ശീ​യ താ​ര​വു​മാ​യ ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​നി അ​മൃ​ത പി. ​നാ​യ​രാ​ണ്. അ​ന്പെ​യ്ത്തി​ല്‍ സം​സ്ഥാ​ന ജേ​താ​വാ​യി​രു​ന്നു.
കാ​യി​കാ​ധ്യാ​പി​ക​യാ​യ സി​ന്ധു​വാ​ണ് അ​മൃ​ത​യെ പ്രി​ന്‍​സി​പ്പ​ൽ അ​നി​ല്‍​കു​മാ​റി​ന്‍റെ​യും ഹെ​ഡ്മി​സ്ട്ര​സ് ശ​ശി​ക​ല​യു​ടെ​യും താ​ത്പ​ര്യം കൂ​ടി പ​രി​ഗ​ണി​ച്ച് പി​ടി​എ​യു​ടെ പി​ന്തു​ണ​യോ​ടെ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്‍​കാ​നാ​യി ക്ഷ​ണി​ച്ച​ത്. ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സ​മാ​ണ് ഇ​പ്പോ​ള്‍ പ​രി​ശീ​ല​നം. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ന​ല്‍​കു​ന്ന പ​രി​ശീ​ല​ന ക​ള​രി​യി​ല്‍ കു​ട്ടി​ക​ള്‍ മു​ട​ങ്ങാ​തെ എ​ത്തു​ന്നു​വെ​ന്ന​തും കൂ​ടു​ത​ല്‍ ഊ​ര്‍​ജ​സ്വ​ല​ത​യോ​ടെ പ​രി​ശീ​ല​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്നു​വെ​ന്ന​തും പ്ര​തീ​ക്ഷ​യു​ണ​ര്‍​ത്തു​ന്ന​താ​യും അ​മൃ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.