മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Monday, July 15, 2019 1:43 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ 2019-21 ബാ​ച്ചി​ലേ​ക്കു​ള്ള ദ്വി​വ​ത്സ​ര ബി​എ​ഡ്/​എം​എ​ഡ് കോ​ഴ്സി​ലേ​ക്ക് ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​യ്ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ന് താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ നാ​ളെ രാ​വി​ലെ പ​ത്തി​ന് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജി​ൽ എ​ത്ത​ണം. എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി, ഒ​ബി​സി (പ്ല​സ്) തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഫീ​സി​ള​വു​ക​ൾ ല​ഭ്യ​മാ​കും. നാ​ളി​തു​വ​രെ അ​പേ​ക്ഷി​ക്കാ​ത്ത​വ​ർ​ക്കും പു​തു​താ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ബി​എ​ഡി​ന് എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളം (ഒ​ന്ന്), ഫി​സി​ക്ക​ൽ സ​യ​ൻ​സ് (ഒ​ന്ന്), സോ​ഷ്യ​ൽ സ​യ​ൻ​സ് (ഒ​ന്ന്) വീ​തം ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​ന്പ​രു​ക​ൾ: 9447730588, 9387829922. 0471 2533518.