കേ​ര​ള പു​ന​ർ​നി​ർ​മാ​ണം: ഡെ​വ​ല​പ്‌​മെ​ന്‍റ് പാ​ർ​ട്‌​ണേ​ഴ്‌​സ് കോ​ൺ​ക്ലേ​വ് ഇ​ന്ന്
Monday, July 15, 2019 1:45 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ദേ​ശീ​യ, രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ വാ​യ്പ​ക​ളും, സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് 'ഡെ​വ​ല​പ്‌​മെ​ന്‍റ് പാ​ർ​ട്‌​ണേ​ഴ്‌​സ് കോ​ൺ​ക്ലേ​വ് ' സം​ഘ​ടി​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ കോ​വ​ളം ലീ​ലാ റാ​വി​സി​ൽ ന​ട​ക്കു​ന്ന കോ​ൺ​ക്ലേ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​വ​കേ​ര​ള​നി​ർ​മാ​ണ ക​ർ​മ​പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും.
കേ​ര​ള പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ കോ​ൺ​ക്ലേ​വി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും അ​തി​നാ​വ​ശ്യ​മാ​യ തു​ക വി​വി​ധ വി​ക​സ​ന പ​ങ്കാ​ളി​ക​ളി​ൽ​നി​ന്ന് നേ​ടി​യെ​ടു​ക്കു​ക​യു​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം.
വി​വി​ധ മേ​ഖ​ല​ക​ൾ തി​രി​ച്ചു​ള്ള ധ​ന​കാ​ര്യ​ച​ർ​ച്ച​ക​ൾ കോ​ൺ​ക്ലേ​വി​ൽ ന​ട​ക്കും. അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​വി​ശ്വാ​സ് മേ​ത്ത (ജ​ല​വി​ഭ​വം), ടി.​കെ. ജോ​സ് (ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം), ദേ​വേ​ന്ദ്ര​കു​മാ​ർ സിം​ഗ് (കൃ​ഷി), സ​ത്യ​ജീ​ത് രാ​ജ​ൻ (വ​നം-​വ​ന്യ​ജീ​വി), പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ക​മ​ല​വ​ർ​ധ​ന റാ​വു (പൊ​തു​മ​രാ​മ​ത്ത്), കെ. ​ആ​ർ. ജ്യോ​തി​ലാ​ൽ (ഗ​താ​ഗ​തം, മ​ത്സ്യ​ബ​ന്ധ​നം) എ​ന്നി​വ​ർ മേ​ഖ​ല​ക​ൾ തി​രി​ച്ച് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
ലോ​ക​ബാ​ങ്ക്, ഏ​ഷ്യ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്ക്, കെ​എ​ഫ്ഡ​ബ്ല്യു ബാ​ങ്ക​ൻ​ഗ്രൂ​പ്പ് (കെ.​എ​ഫ്.​ഡ​ബ്ല്യു), ജ​പ്പാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ കോ- ​ഓ​പ​റേ​ഷ​ൻ എ​ജ​ൻ​സി (ജി​ക്ക), ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് (ഡി​ഐ​എ​ഫ്ഡി), ഫ്ര​ഞ്ച് ഡെ​വ​ല​പ്‌​മെ​ന്‍റ് ഏ​ജ​ൻ​സി (എ​എ​ഫ്ഡി), യു​എ​ൻ​ഡി​പി, ജ​ർ​മ​ൻ ഡെ​വ​ല​പ്‌​മെ​ന്റ് എ​യ്ഡ് (ജി​ഐ​ഇ​സ​ഡ് ), ഹ​ഡ്‌​കോ, റൂ​റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്‌​മെ​ൻ​റ് ഫ​ണ്ട് (ആ​ർ​ഐ​ഡി​എ​ഫ്), ന്യൂ ​ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്ക് തു​ട​ങ്ങി​യ​വ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ വി​ക​സ​ന പ​ങ്കാ​ളി​ക​ൾ കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കും.
മേ​ഖ​ല​തി​രി​ച്ചു​ള്ള അ​വ​ത​ര​ണ​ങ്ങ​ളി​ലൂ​ടെ പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഏ​തൊ​ക്കെ മേ​ഖ​ല​ക​ളി​ൽ സാ​ധ്യ​മാ​യ വി​ഭ​വ സ​മാ​ഹ​ര​ണ​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ല​ഭ്യ​മാ​ക്കാ​നാ​വു​മെ​ന്ന കാ​ര്യ​ങ്ങ​ൾ ഈ ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം തു​ട​ക്കം കു​റി​ക്കാ​നാ​കും. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കും. റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് സി​ഇ​ഒ ഡോ. ​വി.​വേ​ണു കേ​ര​ള പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും പ്ര​ള​യാ​ന​ന്ത​ര ആ​വ​ശ്യ​ക​ത​ക​ളെ​പ്പ​റ്റി​യും ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.