ക്ഷേ​ത്ര ക​മ്മി​റ്റി അം​ഗം കാ​ണി​ക്ക​വ​ഞ്ചി പൊ​ളി​ച്ച​താ​യി പ​രാ​തി
Monday, July 15, 2019 1:45 AM IST
നെ​ടു​മ​ങ്ങാ​ട്: ക്ഷേ​ത്ര ക​മ്മി​റ്റി അം​ഗം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​ണി​ക്ക​വ​ഞ്ചി പൊ​ളി​ച്ച​താ​യി പ​രാ​തി.​പ​ന​യ്ക്കോ​ട് ക​ലു​ങ്ക് ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പ​ന​യ്ക്കോ​ട് ആ​യി​ര​വി​ല്ലി ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ണി​ക്ക​വ​ഞ്ചി​യാ​ണ് ക്ഷേ​ത്ര ക​മ്മി​റ്റി അം​ഗം ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘം പൊ​ളി​ച്ച​താ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ളു​ടെ പു​ര​യി​ട​ത്തി​നു സ​മീ​പം റോ​ഡ് പു​റം​പോ​ക്കി​ലാ​യി​രു​ന്നു കാ​ണി​ക്ക​വ​ഞ്ചി സ്ഥാ​പി​ച്ചി​രു​ന്ന​ത്. പു​ര​യി​ട​ത്തി​ലേ​ക്ക് ത​ട​സ​മാ​യി നി​ൽ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കാ​ണി​ക്ക​വ​ഞ്ചി പൊ​ളി​ച്ചു മാ​റ്റി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.