വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​രം ഫ​യ​ർ​ഫോ​ഴ്സ് ഊ​രി​മാ​റ്റി
Monday, July 15, 2019 1:45 AM IST
വെ​ഞ്ഞാ​റ​മൂ​ട്: യു​വാ​വി​ന്‍റെ വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​രം ഫ​യ​ർ​ഫോ​ഴ്സ് ഊ​രി​മാ​റ്റി. കൊ​ഞ്ചി​റ കൈ​ത​യി​ൽ ഫ​സീ​ല മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷാ​ന്‍റെ (20) വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​ര​മാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ഊ​രി​മാ​റ്റി​യ​ത്.
മോ​തി​ര​വു​മാ​യി സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും ഉൗ​രി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് ഫ​യ​ർ​മാ​ൻ​മാ​രാ​യ അ​ജീ​ഷ് കു​മാ​റും, ബി​നു​വും ചേ​ർ​ന്ന് നൂ​ല് ഉ​പ​യോ​ഗി​ച്ച് മോ​തി​രം ഊ​രി​മാ​റ്റു​ക​യു​മാ​യി​രു​ന്നു.