നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Tuesday, July 16, 2019 1:22 AM IST
മാ​റ​ന​ല്ലൂ​ർ: വി​വാ​ഹ സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ര​ൻ ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് കീ​ഴ്മേ​ൽ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു.

ചെ​ങ്ക​ൽ ക​ണ്ടം​കു​ഴി​വീ​ട് നീ​രാ​ഴി​വെ​ട്ടി​വി​ള വീ​ട്ടി​ൽ രാ​ജേ​ഷ് (31) ആ​ണ് മ​രി​ച്ച​ത്. ചെ​ങ്ക​ൽ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​ങ്ങും​മൂ​ട് ദേ​വ​ഗി​രി ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ എ​ത്തി​യ അ​ഞ്ചു​പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

മാ​റ​ന​ല്ലൂ​രി​ലേ​ക്ക് വ​ന്ന കാ​ർ മ​ല​വി​ള പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നാ​യ അ​നീ​ഷാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. കാ​റി​ന്‍റെ മു​ൻ സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന ഷൈ​നും കാ​റോ​ടി​ച്ചി​രു​ന്ന അ​നീ​ഷും എ​യ​ർ​ബാ​ഗു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട്ടെ​ങ്കി​ലും കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലി​രു​ന്ന രാ​ജേ​ഷ് ശ​ക്ത​മാ​യ ഇ​ടി​യി​ൽ ത​ല​ക്കേ​റ്റ പ​രി​ക്കു​മൂ​ലം മ​രി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജേ​ഷി​ന്‍റെ കൂ​ടെ പി​ൻ സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന ഷി​ജു​വും, സ​ന​ലും പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത പോ​സ്റ്റ് നാ​ലാ​യി ഒ​ടി​ഞ്ഞു.

ഉ​ട​ൻ കെ​എ​സ്ഇ​ബി വൈ​ദ്യു​തി ഓ​ഫ് ചെ​യ്ത് സു​ര​ക്ഷ ഒ​രു​ക്കി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന പോ​ലീ​സു​കാ​ര​ൻ അ​നീ​ഷ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

അ​നീ​ഷ് ആ​ശു​പ​ത്രി​യി​ലും പ​രാ​ക്ര​മം കാ​ണി​ച്ച​തോ​ടെ മാ​റ​ന​ല്ലൂ​ർ എ​സ്ഐ സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​കാ​ര​നെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വ്യ​ക്ത​മാ​വു​ക​യും ചെ​യ്തു.