ടൗ​ൺ​പ്ലാ​നിം​ഗ് അ​ദാ​ല​ത്ത്: 146 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു
Tuesday, July 16, 2019 1:22 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ടൗ​ണ്‍​പ്ലാ​നിം​ഗ് അ​ദാ​ല​ത്ത് മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​കെ 146 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ 94 എ​ണ്ണം ഓ​ക്കു​പ്പ​ൻ​സി ന​ൽ​കു​ന്ന​തി​നും, 24 അ​പേ​ക്ഷ​ക​ൾ പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നും, നാ​ല് അ​പേ​ക്ഷ​ക​ൾ റ​ഗു​ല​റൈ​സേ​ഷ​ന് സ​ർ​ക്കാ​റി​ലേ​യ്ക്ക് അ​യ​യ്ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

അ​ഞ്ച് അ​പേ​ക്ഷ​ക​ൾ​ക്ക് യു/​എ ന​ന്പ​ർ ന​ൽ​കു​ന്ന​തി​നും, 14 അ​പേ​ക്ഷ​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി​യു​ടെ അ​ദാ​ല​ത്തി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​ലേ​യ്ക്ക് മാ​റ്റു​ന്ന​തി​നും, ഒ​രു അ​പേ​ക്ഷ സി​ആ​ർ​സെ​ഡ് അ​നു​മ​തി​യ്ക്കാ​യി അ​യ​യ്ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

ഒ​രു അ​പേ​ക്ഷ ഭേ​ദ​ഗ​തി ചെ​യ്ത് വീ​ണ്ടും സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി. ഒ​രു അ​പേ​ക്ഷ നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത​തി​നാ​ൽ​നി​ര​സി​ക്കു​ക​യും ര​ണ്ട് അ​പേ​ക്ഷ​ക​ൾ ഹി​യ​റിം​ഗി​നാ​യി മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തു. അ​ദാ​ല​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, കെ.​ശ്രീ​കു​മാ​ർ, സി.​സു​ദ​ർ​ശ​ന​ൻ, പാ​ള​യം രാ​ജ​ൻ, സി​മി ജ്യോ​തി​ഷ്, എ​സ്. പു​ഷ്പ​ല​ത, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൽ.​എ​സ്. ദീ​പ, കോ​ർ​പ്പ​റേ​ഷ​ൻ എ​ൻ​ജി​നി​യ​ർ എം.​വി.​രാ​ജ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​ർ, ഓ​വ​ർ​സീ​യ​ർ തു​ട​ങ്ങി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.