വീ​ട്ട​മ്മ​യെ കാ​ണാ​നി​ല്ലെന്ന് പ​രാ​തി
Tuesday, July 16, 2019 1:22 AM IST
വെ​ള്ള​റ​ട: വീ​ട്ട​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെടു​ത്തു. കു​ന്ന​ത്ത്കാ​ല്‍ ക​രി​ക്കാ​മ​ന്‍​കോ​ട് മു​ള്ളി​ല​വി​ള എം. ​എ​സ്. ഭ​വ​നി​ല്‍ ഷൈ​നി (35)യെ​യാ​ണ് ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ൽ കാ​ണാ​നി​ല്ലെന്ന് കാ​ണി​ച്ച് ഭ​ര്‍​ത്താ​വ് മു​ര​ളീ​ദാ​സ് വെ​ള്ള​റ​ട പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യ​ത് . ഷൈ​നി​യെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 0471 2242023, 9497987028, 9497980138, 9895727612 എ​ന്ന ഫോ​ൺ ന​ന്പ​രി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് വെ​ള്ള​റ​ട പോ​ലീ​സ് അ​റി​യി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട്
സ​ർ​വീ​സ് സ​ഹ​ക​ര​ണ
ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്
ക​ൺ​വ​ൻ​ഷ​ൻ

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഡി. സു​നി​ൽ അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ആ​ർ. അ​നി​ൽ, ഡി.​കെ. മു​ര​ളി എം​എ​ൽ​എ, മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​മീ​രാ​ൻ, പി. ​എ​സ്. ഷൗ​ക്ക​ത്ത്, എ​സ്. വി​ജ​യ​ൻ ,ഇ. ​എ .സ​ലിം, പി. ​ജി. ബി​ജു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഡി. ​സു​നി​ൽ (ചെ​യ​ർ​മാ​ൻ) പി. ​ജി. ബി​ജു (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.