ഒാട്ടോറിക്ഷ ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, July 16, 2019 1:23 AM IST
ക​ര​മ​ന: അ​യ​ൽ​വാ​സി​യെ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നീ​റ​മ​ൺ​ക​ര 44ാം കോ​ള​നി സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷി​നെ (41) ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നീ​റ​മ​ൺ​ക​ര 44ാം കോ​ള​നി സ്വ​ദേ​ശി​യാ​യ രാ​ജേ​ഷി​നെ ഓ​ട്ടോ ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം അ​സ​ഭ്യം പ​റ​ഞ്ഞ് തെ​ങ്ങി​ൻ​ത​ടി​ക​ഷ്ണം കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ഓ​ട്ടോ​റി​ക്ഷ കൊ​ണ്ട് മ​തി​ലി​നോ​ട് ചേ​ർ​ത്ത് ഇ​ടി​ച്ച് കാ​ലൊ​ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ക​ര​മ​ന പാ​ല​ത്തി​നു സ​മീ​പം വ​ച്ച് ക​ര​മ​ന പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ര​മ​ന പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട‍​ർ​മാ​രാ​യ സാ​ഗ​ർ, ശി​വ​കു​മാ​ർ, എ​എ​സ്ഐ (ഗ്രേ​ഡ്) അ​ശോ​ക് കു​മാ​ർ, സി​പി​ഒ വി​നോ​ജ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.