സി​പി​എ​മ്മി​ന്‍റെ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​നു തു​ട​ക്ക​മാ​യി
Tuesday, July 16, 2019 1:23 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​ഴി​മ​തി​ന​ട​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​നു തു​ട​ക്ക​മാ​യി.​ ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് പ​ഞ്ച​ായ​ത്ത് ഓ​ഫീ​സി​ലേ​യ്ക്കു ബ​ഹു​ജ​ന മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും.സ​മ​ര​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥ​മു​ള്ള വി​ളം​ബ​ര​ജാ​ഥ ആ​നാ​ട് ഫാ​ര്‍​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എം. ​ഗി​രീ​ഷ് കു​മാ​ര്‍,എ​സ്. ഐ. ​സു​നി​ല്‍ ക​വി​രാ​ജ്,സു​നി​ല്‍ രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.