കാ​ടി​ന്‍റെ മ​ക്ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി "ഗു​രു​വ​ന്ദ​നം'
Tuesday, July 16, 2019 1:23 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ടി​ന്‍റെ മ​ക്ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി എം​ജി കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "ഗു​രു​വ​ന്ദ​നം'.
പൊ​ത്തോ​ട് അ​ഗ​സ്ത്യ ബാ​ല​സം​സ്കാ​ര കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളും ക​ന്പ്യൂ​ട്ട​റും അ​ല​മാ​ര​യും സ്കൂ​ളി​നാ​വ​ശ്യ​മാ​യ പെ​യി​ന്‍റും ഗു​രു​വ​ന്ദ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.
ച​ട​ങ്ങി​ൽ സ്കൂ​ൾ പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ കാ​ണി, ര​ക്ഷാ​ധി​കാ​രി അ​രു​വി​യാ​ൻ കാ​ണി, സെ​ക്ര​ട്ട​റി സു​രേ​ഷ്, സേ​വാ​ഭാ​ര​തി ജി​ല്ലാ സം​ഘ​ട​നാ സെ​ക്ര​ട്ട​റി വി.​എ​സ്.​ശ​ങ്ക​ർ, ജി​ല്ലാ സ​മി​തി​യം​ഗം വി​നു​കു​മാ​ർ, ഗു​രു​വ​ന്ദ​നം ഭാ​ര​വാ​ഹി​ക​ളാ​യ ജി.​ആ​ർ.​പ്ര​ശാ​ന്ത്കു​മാ​ർ, ജെ.​ആ​ർ.​രാ​ജീ​വ്, കെ.​ജ്യോ​തി , എ​സ്. ശ​ര​ണ്‍​കു​മാ​ർ, ജെ.​വി. ജ​യേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.