പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റ് ഷെ​ഡ്ഡിലൊ​തു​ങ്ങി
Tuesday, July 16, 2019 1:23 AM IST
കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴി​ലെ പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റ് ഷെ​ഡ്ഡിൽ ഒ​തു​ങ്ങി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ര​ണ്ടു​വ​ർ​ഷം മു​ന്പു ആ​രം​ഭി​ച്ച പ​ദ്ധ​തി നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പാ​തി​വ​ഴി​യി​ൽ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.
പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പൊ​ടി​ച്ച് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു​ള്ള ടാ​ർ മി​ശ്രി​ത​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഷെ​ഡ്ഡി​ൽ ഒ​തു​ങ്ങി​യ​ത്.
നേ​മം ബ്ലോ​ക്കി​ലെ മാ​റ​ന​ല്ലൂ​ർ, ബാ​ല​രാ​മ​പു​രം, പ​ള്ളി​ച്ച​ൽ, ക​ല്ലി​യൂ​ർ, വി​ള​പ്പി​ൽ, വി​ള​വൂ​ർ​ക്ക​ൽ, മ​ല​യി​ൻ​കീ​ഴ് എ​ന്നീ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ​ദ്ധ​തി​ക്കാ​യി പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ട ബ്ലോ​ക്ക്‌​ഒാ​ഫീ​സ് കോ​മ്പൗ​ണ്ടി​ലെ ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ന്‍റെ നി​ർ​മാ​ണ​മാ​ണ് പാ​തി​വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന​ത്. ഷ്രെ​ഡിം​ഗ് യൂ​ണി​റ്റ് കെ​ട്ടി​ട​ത്തി​ൽ പ​ത്ത് ല​ക്ഷം​രൂ​പ മു​ട​ക്കി വൈ​ദ്യു​തീ​ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും സ്ഥാ​പി​ക്കേ​ണ്ട യ​ന്ത്ര ഭാ​ഗ​ങ്ങ​ൾ എ​ത്തി​യി​ട്ടി​ല്ല. ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഇ​തി​നാ​യി 20 ല​ക്ഷം രൂ​പ​കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വീ​ടു​ക​ളി​ലേ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും വൃ​ത്തി​യാ​ക്കി​യ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​സേ​ന വ​ഴി സം​ഭ​രി​ച്ചാ​ണി​വി​ടെ എ​ത്തി​ക്കു​ന്ന​ത്. പ​ദ്ധ​തി പ​രി​സ്ഥി​തി പ്ര​ശ്ന​മു​ണ്ടാ​ക്കു​മെ​ന്ന് പറഞ്ഞ് നാ​ട്ടു​കാ​ർ എ​തി​ർ​ക്കു​ക​യാ​യി​രു​ന്നു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളേ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​മം.