ധനു​വ​ച്ച​പു​രം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ ​പ്രവർത്തകർ ഏ​റ്റു​മു​ട്ടി
Tuesday, July 16, 2019 1:23 AM IST
പാ​റ​ശാ​ല: ധ​നു​വ​ച്ച​പു​രം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​രു വി​ദ്യാ​ർ​ഥി​നി വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ൾ കോ​ള​ജി​ലെ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ താ​മ​സി​ച്ചെ​ത്തി​യ​തി​ന്‍റെക​ര​ണ​മ​റി​യാ​ൻ ചോ​ദ്യം ചെ​യ്തു. ചോ​ദ്യം ചെ​യ്ത​തി​നെ മ​റ്റൊ​രു​ സം​ഗം വി​ദ്യാ​ർ​ഥി​ക​ൾ എ​തി​ർ​ത്ത് രം​ഗ​ത്തു​വ​ന്ന​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.കോ​ള​ജി​ന് പു​റ​ത്തു​കൂ​ടി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ലാ​ത്തി വീ​ശി ഓ​ടി​ച്ചു.