സൂ​ക്ഷ്മ തൊ​ഴി​ല്‍ സം​രം​ഭ യൂ​ണി​റ്റു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Tuesday, July 16, 2019 1:24 AM IST
തി​രു​വ​ന​ന്ത​പു​രം: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൊ​സൈ​റ്റി ഫോ​ര്‍ അ​സി​സ്റ്റ​ന്‍​സ് ടു ​ഫി​ഷ​ര്‍ വി​മ​ണ്‍ (സാ​ഫ്) തീ​ര​മൈ​ത്രി പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ സൂ​ക്ഷ്മ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ളു​ടെ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ള​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. നാ​ല് പേ​ര​ട​ങ്ങു​ന്ന ഒ​രു ഗ്രൂ​പ്പി​ന് പ​ര​മാ​വ​ധി 3,00,000 രൂ​പ വ​രെ ഈ ​പ​ദ്ധ​തി​യി​ല്‍ തി​ര​ച്ച​ട​ക്കാ​ത്ത ഗ്രാ​ന്‍റാ​യി ല​ഭി​ക്കും. അ​പേ​ക്ഷ ഫോ​റം അ​ത​ത് ജി​ല്ല​ക​ളി​ലെ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ നി​ന്നും ബ​ന്ധ​പ്പെ​ട്ട മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്യും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ അ​ത​ത് മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ 30 വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 9847907161, 9746263300, 8138073864, 9633376107.