വാ​ഹ​നാ​പ​ക​ട​ത്തി​ൽ വീട്ടമ്മ മ​രി​ച്ചു
Wednesday, July 17, 2019 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ എ​സ്.​എം. ലോ​ക്കി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഓ​ട്ടോ​യി​ൽ തി​രു​വ​ല്ലം ഭാ​ഗ​ത്തു നി​ന്നും അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന പൂ​ന്തു​റ ബി​ലാ​ൽ ന​ഗ​ർ തി​രു​വാ​തി​ര​യി​ൽ ടി​സി 67/2476 എ​സ്. ഗീ​ത (48) സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു. ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് ജ​യ​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഓ​ട്ടോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പൂ​ന്തു​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി ഗീ​ത​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. മ​ക്ക​ൾ: ജി​ത്തു, ശ്രീ​ജി​ത്ത്, ശ്രീ​ക്കു​ട്ടി. മ​രു​മ​ക​ൻ: സു​ജി​ത്.