മു​ക്കോ​ല -പൂ​വ​ത്തൂ​ർ റോ​ഡി​ൽ ദു​രി​ത യാ​ത്ര
Wednesday, July 17, 2019 12:30 AM IST
നെ​ടു​മ​ങ്ങാ​ട് : ത​ക​ർ​ന്നു കി​ട​ക്കു​ന്ന മു​ക്കോ​ല -പൂ​വ​ത്തൂ​ർ റോ​ഡ് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പൂ​വ​ത്തൂ​ർ ഗ​വ. എ​ൽ​പി​എ​സ് , ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ർ കേ​ട്ട​ഭാ​വം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വെ​മ്പാ​യം എം​സി റോ​ഡി​ൽ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള റോ​ഡി​നാ​ണ് ഇൗ ​ദു​ർ​ഗ​തി.​റോ​ഡി​ലെ കു​ഴി​ക​ളി​ൽ ഇ​രു ച​ത്ര​വാ​ഹ​ന​ങ്ങ​ൾ വീ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും റോ​ഡി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.