നീ​ലാ​കാ​ശ​ വി​സ്മ​യ​ങ്ങ​ളെ ക​ണ്ട​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, July 17, 2019 12:30 AM IST
വി​തു​ര : പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ പ​ഠി​ച്ച ഗ്ര​ഹ​ങ്ങ​ളു​ടെ​യും ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​യും യ​ഥാ​ർ​ഥ രൂ​പം നേ​രി​ൽ കാ​ണാ​ൻ രാ​ത്രി സ്കൂ​ൾ മൈ​താ​ന​ത്ത് വാ​ന നി​രീ​ക്ഷ​ണം സം​ഘ​ടി​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ. വി​തു​ര ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളാ​ണ് അ​ർ​ദ്ധ​രാ​ത്രി വ​രെ നീ​ണ്ടു നി​ന്ന വാ​ന നി​രീ​ക്ഷ​ണം സം​ഘ​ടി​പ്പി​ച്ച​ത്.

ഏ​റ്റ​വും വ​ലി​യ ഗ്ര​ഹ​മാ​യ വ്യാ​ഴം, ശ​നി , ച​ന്ദ്ര​ൻ , ച​ന്ദ്ര​നി​ലെ പ്ര​ശ​സ്ത​മാ​യ കോ​പ്പ​ർ​നി​ക്ക​സ് ക്രേ​റ്റ​ർ, പ്ര​കാ​ശ​മേ​റി​യ സ്പൈ​ക്ക ന​ക്ഷ​ത്രം, നി​ര​വ​ധി ന​ക്ഷ​ത്ര​ക്കൂ​ട്ട​ങ്ങ​ൾ എ​ന്നി​വ​യും വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ടു ക​ണ്ടു. പ്ര​ശ​സ്ത വാ​ന​നി​രീ​ക്ഷ​ക​നാ​യ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന്യൂ​ട്ടോ​ണി​യ​ൻ ടെ​ലി​സ് കോ​പ്, ആ​ധു​നി​ക ബൈ​നോ​ക്കു​ല​ർ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ നീ​ലാ​കാ​ശ വി​സ്മ​യ​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച ഒ​രു​ക്കി​യ​ത്.

ജൂ​ണി​യ​ർ വാ​ന​നി​രീ​ക്ഷ​ക​നാ​യ മാ​സ്റ്റ​ർ അ​ർ​ജു​ൻ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. വി​തു​ര എ​സ്ഐ. വി . ​നി​ജാം, പി​ടി​എ പ്ര​സി​ഡ​ന്‍റ്. കെ. ​ഭു​വ​നേ​ന്ദ്ര​ൻ , അ​ധ്യാ​പ​ക​രാ​യ .കെ.​അ​ൻ​വ​ർ , എ​സ്.​ഷീ​ജ, വി.​സ്മി​ത , പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി .​വി.​വി​നോ​ദ് , ക​ലാം, സൈ​നി കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചെ​മ്പൂ​ര് ഗ​വ. യു​പി
സ്കൂ​ളി​ൽ
സൗ​ര​യൂ​ഥ​ക്ക​ളി ന​ട​ത്തി

ആ​റ്റി​ങ്ങ​ൽ: ചെ​മ്പൂ​ര് ഗ​വ. യു​പി സ്കൂ​ളി​ലെ വാ​ന​നി​രീ​ക്ഷ​ണ ക്ല​ബാ​യ നി​റ​നി​ലാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ചാ​ന്ദ്ര​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ര​യൂ​ഥ​ക്ക​ളി സ്കൂ​ളി​ൽ ന​ട​ത്തി.​സൗ​ര​യൂ​ഥ​ത്തി​ന്‍റെ മാ​തൃ​ക പ​രി​ച​യ​പ്പെ​ടു​ത്തു​ക, സൂ​ര്യ​നെ​യും ച​ന്ദ്ര​നെ​യും മ​റ്റു ഗ്ര​ഹ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള അ​ടി​സ്ഥാ​ന​വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക, ഗ്ര​ഹ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​ക​ൾ, ഭ്ര​മ​ണ​പ​ഥ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സൂ​ര്യ​നും ച​ന്ദ്ര​നും ഗ്ര​ഹ​ങ്ങ​ളു​മാ​യി അ​ണി​നി​ര​ന്നു. ബു​ധ​ൻ, ശു​ക്ര​ൻ, ഭൂ​മി ,ചൊ​വ്വ ,വ്യാ​ഴം, ശ​നി ,യു​റാ​ന​സ്, നെ​പ്റ്റ്യൂ​ൺ തു​ട​ങ്ങി​യ അ​ഷ്ട ഗ്ര​ഹ​ങ്ങ​ളാ​യി കു​ട്ടി​ക​ൾ ത​ന്നെ വേ​ഷ​മി​ട്ടു. ഓ​രോ ഗ്ര​ഹ​ങ്ങ​ളും അ​വ​ര​വ​രു​ടെ പ്ര​ത്യേ​ക​ത​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

ച​ന്ദ്രോ​ത്സ​വം എ​ന്ന പേ​രി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ചാ​ന്ദ്ര​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്തു​ന്ന​ത്. വാ​ന​നി​രീ​ക്ഷ​ണം ചാ​ന്ദ്ര​ദി​ന​പ​തി​പ്പ്, ശാ​സ്ത്ര​നാ​ട​കം, ക​ഥ​ക​ളും ക​വി​ത​ക​ളും ശേ​ഖ​രി​ച്ച് പ​തി​പ്പ് ത​യാ​റാ​ക്ക​ൽ, സൗ​ര​യൂ​ഥ​ക്ക​ളി തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 21 വ​രെ സ്കൂ​ളി​ൽ അ​ര​ങ്ങേ​റും. പ്ര​ഥ​ാനാ​ധ്യാ​പി​ക ഗീ​താ​കു​മാ​രി, പിടിഎ ​പ്ര​സി​ഡ​ന്‍റ് അ​ജി തെ​ക്കും​ക​ര, പ്രി​ജി, ല​ത, രേ​ഷ്മ ,ബീ​ന ,മീ​ര, മോ​ളി ശ്രീ​ല​ത, ഷൈ​ജ, സാ​ബു കൊ​റ്റാ​മം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.