അ​ജ്ഞാ​ത​ജീ​വി ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ ; ആ​ശ​ങ്ക​യ​ക​ലാ​തെ നാ​ട്ടു​കാ​ര്‍
Wednesday, July 17, 2019 12:30 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കൊ​ട​ങ്ങാ​വി​ള​യി​ല്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച അ​ജ്ഞാ​ത​ജീ​വി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം വി​ഫ​ല​മാ​കു​ന്ന​തി​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് ആ​ശ​ങ്ക. പ​റ​ന്പു​വി​ള​യി​ല്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലും യാ​തൊ​രു മൃ​ഗ​വും അ​ക​പ്പെ​ട്ടി​ല്ല.
അ​തേ സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലൊ​ന്നും ആ ​പ​രി​സ​ര​ത്തെ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ല്ലാ​യെ​ന്ന​ത് നാ​ട്ടു​കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ്വാ​സ​മാ​ണ്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ട​ങ്ങാ​വി​ള​യി​ലെ നാ​ട്ടു​കാ​രോ​ട് തു​ട​ക്ക​ത്തി​ലേ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ച് ത​ന്നെ​യാ​ണ് അ​വ​ര്‍ ഓ​രോ ദി​വ​സ​വും ക​ഴി​ച്ചു​കൂ​ട്ടു​ന്ന​തും. പു​ലി​യാ​ണോ അ​ല്ല​യോ എ​ന്ന​തി​ല്‍ പോ​ലും ഇ​തു​വ​രെ വ്യ​ക്ത​ത​യി​ല്ലാ​ത്ത​ത് കൊ​ട​ങ്ങാ​വി​ള നി​വാ​സി​ക​ളി​ല്‍ ഭീ​തി അ​വ​ശേ​ഷി​പ്പി​ക്കു​ന്നു.