ആ​ര്‍​ത്ത​വ ശു​ചി​ത്വ പ​രി​പാ​ല​ന പ​ദ്ധ​തി: ര​ണ്ടാംഘ​ട്ട​ത്തി​നു തു​ട​ക്ക​മാ​യി
Wednesday, July 17, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന ആ​ര്‍​ത്ത​വ ശു​ചി​ത്വ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നു തു​ട​ക്ക​മാ​യി.
മ​ല​യി​ന്‍​കീ​ഴ് ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങ് വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​എ​സ്. സ​ലീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ എ​യ്​ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ആ​റാം ക്ലാ​സ് മു​ത​ല്‍ പ്ല​സ്ടു​വ​രെ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി സാ​നി​ട്ട​റി നാ​പ്കി​നും അ​വ നി​ര്‍​മാ​ജ​നം ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്‍​സി​ന​റേ​റ്റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി​രു​ന്നു ആ​ദ്യ ഘ​ട്ടം.
വി​ദ്യാ​ര്‍​ഥി നി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ആ​ദ്യ​ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നാ​യ​തെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ സ​ലീ​ഖ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ആ​ര്‍​ത്ത​വ​ശു​ചി​ത്വ അ​വ​ബോ​ധ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​താ​ണ് ര​ണ്ടാം ഘ​ട്ടം.
നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍. ശ​കു​ന്ത​ള​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​ആ​ര്‍. ര​മ​കു​മാ​രി, മ​ല​യി​ന്‍​കീ​ഴ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി.​സി.​ബി​ന്ദു, എ​ച്ച്എ​ല്‍​എ​ല്‍ ടെ​ക്നി​ക്ക​ല്‍ ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഇ.​എ.​സു​ബ്ര​ഹ്മ​ണ്യ​ന്‍, വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ടി. ​ഗീ​നാ കു​മാ​രി, പ്രി​ന്‍​സി​പ്പ​ല്‍ ഐ.​ആ​ര്‍. ജീ​ജ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.