കെ​എ​സ്‌​യു​വി​ന്‍റെ നി​രാ​ഹാ​ര സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി കെ​എ​സ്‌​സി-​എം
Thursday, July 18, 2019 12:30 AM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ക്ര​മ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും മു​ഖ്യ​പ്ര​തി​യു​ടെ വ​സ​തി​യി​ൽ നി​ന്നും യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷാ പേ​പ്പ​റും സീ​ലും ക​ണ്ടെ​ത്തി​യ കാ​ര്യ​ത്തി​ലും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം. അ​ഭി​ജി​ത് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, ന​ബീ​ൽ ക​ല്ല​ന്പ​ലം, ജോ​ബി​സി ജോ​യ് എ​ന്നി​വ​ർ​ക്കു കെ​എ​സ്‌​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ന്തു​ണ അ​റി​യി​ച്ചു.
എ​സ്എ​ഫ്ഐ​യു​ടെ അ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളും ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും കെ​എ​സ്‌​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബേ​ഷ് അ​ലോ​ഷ്യ​സ് പ​റ​ഞ്ഞു.