സി​പി​ഐ നേ​താ​വ് സോ​ള​മ​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി
Thursday, July 18, 2019 12:30 AM IST
തി​രു​വ​ന​ന്ത​പു​രം : സി​പി​ഐ നേ​താ​വും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റു​മാ​യ സോ​ള​മ​ൻ വെ​ട്ടു​കാ​ടി​നെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി. കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട​തി​നാ​ണു ന​ട​പ​ടി.
ഇ​ന്ന​ലെ ചേ​ർ​ന്ന സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം സോ​ള​മ​നെ താ​ക്കീ​തു ചെ​യാ​ൻ തീ​രു​മാ​നി​ച്ചു. പാ​ർ​ട്ടി തീ​രു​മാ​നം യോ​ഗ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യും. കോ​ർ​പ​റേ​ഷ​നി​ൽ കൗ​ണ്‍​സി​ല​ർ​മാ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള നി​ര​ന്ത​ര​മാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ സോ​ള​മ​ൻ ഉ​ദ്ഘാ​ട​ക​നാ​യി പ​ങ്കെ​ടു​ത്തു. പാ​ർ​ട്ടി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം കൂ​ടി​യാ​യ സോ​ള​മ​ന്‍റെ ന​ട​പ​ടി പാ​ർ​ട്ടി വി​രു​ദ്ധ​മാ​ണെ​ന്നു ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.