നാ​ഗ​ർ​കോ​വി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്കം
Thursday, July 18, 2019 12:30 AM IST
നാ​ഗ​ർ​കോ​വി​ൽ: നാ​ഗ​ർ​കോ​വി​ൽ എ​ആ​ർ​പി ക്യാ​ന്പ് റോ​ഡി​ലെ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
നാ​ളെ മു​ത​ൽ 28 വ​രെ ന​ട​ത്തു​ന്ന തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​നു ത​ക്ക​ല രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് പൗ​വ്വ​ത്തു​പ​റ​ന്പി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ ന​വ​നാ​ളും സ​മൂ​ഹ​ബ​ലി​യും. തി​രു​നാ​ൾ സ​ന്ദേ​ശം പു​തൂ​ർ സെ​ന്‍റ് ലൂ​സി ദേ​വാ​ല​യ വി​കാ​രി ഫാ. ​സാം മാ​ത്യു ന​ൽ​കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​നു വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യോ​ടു​ള്ള ന​വ​നാ​ൾ പ്രാ​ർ​ഥ​ന​യും സ​മൂ​ഹ​ബ​ലി​യും ന​ട​ത്തും.
20ന് ​രാ​വി​ലെ 6.30 മു​ത​ൽ ക​ന്യാ​കു​മാ​രി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും യു​വ​ജ​ന​ങ്ങ​ൾ പ​ദ​യാ​ത്ര​യാ​യി പ​ള്ളി​യി​ലെ​ത്തും.
24ന് ​മാ​ർ​ത്താ​ണ്ഡം മ​ല​ങ്ക​ര രൂ​പ​ത നാ​ഗ​ർ​കോ​വി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​പീ​റ്റ​ർ ബെ​ന​ഡി​ക്ട് രാ​ജി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധബ​ലി. 27ന് ​വൈ​കു​ന്നേ​രം 6.30ന് ​ചെ​ങ്ക​ൽ​പേ​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ റ​വ. ഡോ. ​അ​ന്തോ​ണി​സ്വാ​മി നീ​തി​നാ​ഥ​ൻ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28ന് ​രാ​വി​ലെ 10ന് ​ത​ക്ക​ല രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ എ​സ്ഡി​ബി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. ഇ​തി​ൽ പ​ങ്കു​ചേ​രു​വാ​ൻ ത​ക്ക​ല രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ക​ന്യാ​കു​മാ​രി, തി​രു​നെ​ൽ​വേ​ലി തൂ​ത്തു​ക്കു​ടി ജി​ല്ല​ക​ളി​ൽ നി​ന്നും ഭ​ക്ത​ജ​ന​ങ്ങ​ൾ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ന​മാ​യി എ​ത്തി​ച്ചേ​രും.
തു​ട​ർ​ന്ന് 12ന് ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​വി​രു​ന്നും. വൈ​കു​ന്നേ​രം നാ​ലി​നു ത​ക്ക​ല രൂ​പ​ത​യു​ടെ തി​രു​നെ​ൽ​വേ​ലി, മ​ധു​ര, തേ​നി, തൂ​ത്തു​ക്കു​ടി, വി​രു​തു​ന​ഗ​ർ, ശി​വ​ഗം​ഗ എ​ന്നീ മി​ഷ​നു​ക​ളി​ൽ നി​ന്ന് വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ തീ​ർ​ഥാ​ട​ന​മാ​യി എ​ത്തി വി​ശു​ദ്ധ​ബ​ലി അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.
19 മു​ത​ൽ 28 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യെ​ന്ന് തീ​ർ​ഥാ​ട​ന കേ​ന്ദ്ര റെ​ക്ട​ർ ഫാ. ​കു​ര്യ​ൻ പ​ന്തി​ചി​റ​യ്ക്ക​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
27ന് ​പാ​ച്ചോ​റ് നേ​ർ​ച്ച​യ്ക്കും അ​വ​സാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 28ന് ​ഭ​ക്ഷ​ണ നേ​ർ​ച്ച​യ്ക്കു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ന്നും തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ത​യാ​റാ​യി ക​ഴി​ഞ്ഞെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
തി​രു​നാ​ളി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യ​ൻ പ​ന്തി​ച്ചി​റ​യ്ക്ക​ലി​ന്‍റേ​യും അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​ജി​ൻ ജോ​സി​ന്‍റേ​യും തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​ഗ​സ്റ്റി​ൻ താ​പ്പേ​ലി​ന്‍റേ​യും കൈ​ക്കാ​ര​ൻ​മാ​രാ​യ അ​രു​ൾ​സെ​ൽ​വം, ജ​യിം​സ് ക​ല്ലൂ​ർ​ക്കാ​ര​ൻ, പി.​ടി. ജോ​ർ​ജ് എ​ന്നി​വ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ക​യാ​ണ്.