ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ 10ന് ​കൊ​ടി​യേ​റും
Thursday, July 18, 2019 12:30 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​രാ​ഘോ​ഷം സെ​പ്റ്റം​ബ​ര്‍ 10 മു​ത​ൽ 16 വ​രെ ന​ട​ത്തും.16​ന് ന​ട​ത്തു​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്കു തി​ര​ശീ​ല വീ​ഴും. ടൂ​റി​സം വ​കു​പ്പാ​ണ് പ​രി​പാ​ടി​ക​ള്‍​ക്കു ചു​ക്കാ​ന്‍​പി​ടി​ക്കു​ന്ന​ത്.പ്ര​ള​യ​ത്തി​നു​ശേ​ഷം കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക, ടൂ​റി​സം മേ​ഖ​ല​ക​ള്‍ ന​ട​ത്തി​യ അ​ത്ഭു​ത​ക​ര​മാ​യ ഉ​യി​ര്‍​പ്പി​ന്‍റെ ആ​വി​ഷ്കാ​ര​മാ​കും ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​മെ​ന്ന് ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യു​ടെ ഔ​ന്ന​ത്യം രാ​ജ്യ​ത്തെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തി​ല്‍ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി​യേ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ടൂ​റി​സം മ​ന്ത്രി​മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു ടൂ​റി​സം കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ണം വാ​രാ​ഘോ​ഷ​ത്തി​നി​ട​യ്ക്ക് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ക​ന​ക​ക്കു​ന്ന് കേ​ന്ദ്രീ​ക​രി​ച്ചാ​കും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഓ​ണം വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ക. ജി​ല്ല​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ലും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യും സി. ​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​നാ​യും ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ് ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യും ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ പി. ​ബാ​ല​കി​ര​ണ്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​റാ​യും വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​ര്‍ അ​ധ്യ​ക്ഷ​ന്മാ​രാ​യി ഉ​പ​സ​മി​തി​ക​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.മാ​സ്ക​റ്റ് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ സി. ​ദി​വാ​ക​ര​ന്‍, ബി. ​സ​ത്യ​ന്‍, ഡി.​കെ. മു​ര​ളി, വി. ​ജോ​യി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, കെ​ടി​ഡി​സി ചെ​യ​ര്‍​മാ​ന്‍ എം. ​വി​ജ​യ​കു​മാ​ര്‍, ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ്, ഡ​യ​റ​ക്ട​ര്‍ പി. ​ബാ​ല​കി​ര​ണ്‍, കെ​ടി​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ രാ​ഹു​ല്‍ ആ​ര്‍. പി​ള്ള, എ​ഡി​എം വി.​ആ​ര്‍. വി​നോ​ദ്, കി​റ്റ്സ് ഡ​യ​റ​ക്ട​ര്‍ രാ​ജ​ശ്രീ അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.