ക​രു​ത​ലി​നും കാ​രു​ണ്യ​ത്തി​നും ന​ന്ദി അ​ർ​പ്പി​ച്ച് ആ​ശാ​ദേ​വി വീ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യി
Thursday, July 18, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ന​സി​ക അ​സ്വ​സ്ഥ​ത​യാ​ൽ വീ​ട് വി​ട്ടി​റ​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി​നി ഭ​ർ​ത്താ​വി​നൊ​പ്പം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. ര​ത്ത​ൻ​പു​ർ സ്വ​ദേ​ശി​യാ​യ ആ​ശാ​ദേ​വി മാ​ന​സി​ക അ​സ്വ​സ്ഥ​ത​യാ​ൽ വീ​ട് വി​ട്ട് ഇ​റ​ങ്ങി​യ​പ്പോ​ൾ നാ​ലാ​മ​ത്തെ കു​ഞ്ഞി​ന് മൂ​ന്നു​മാ​സം മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം. നാ​ലു മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും വി​ട്ട് ഇ​റ​ങ്ങി​യ ആ​ശാ​ദേ​വി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​മ്പോ​ൾ പോ​ലീ​സ് അ​വ​രെ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ചു . അ​വി​ടെ നി​ന്ന് സ​സ്ത​വ​ട്ട​ത്തു​ള്ള വി​മ​ല​ഹൃ​ദ​യ ആ​ശ്ര​മ​ത്തി​ലേ​ക്ക് മാ​റ്റി .
ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് സ്നേ​ഹ​വീ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​കാ​രു​ടെ വീ​ട്ടു​കാ​രെ ക​ണ്ടെ​ത്തി തി​രി​ച്ചേ​ൽ​പ്പി​ക്കു​ന്ന പ്ര​ത്യാ​ശ പ​ദ്ധ​തി യു​ടെ പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന വീ​ട്ടു​കാ​രെ ക​ണ്ടെ​ത്തി .ഭ​ർ​ത്താ​വ് സ​രോ​ജ്കു​മാ​ർ ഭാ​ര്യ​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ വി​മ​ല​ഹൃ​ദ​യ ആ​ശ്ര​മ​ത്തി​ൽ എ​ത്തി ആ​ശാ​ദേ​വി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.