നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Thursday, July 18, 2019 12:32 AM IST
വി​ഴി​ഞ്ഞം: കൊ​ല​ക്കേ​സു​ൾ​പ്പെ​ടെ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ വി​ഴി​ഞ്ഞം പോ​ലീ​സ്അ​റ​സ്റ്റ് ചെ​യ്തു.​വി​ഴി​ഞ്ഞം ക​ര​യ​ടി​വി​ള റേ​ഡി​യോ പാ​ർ​ക്കി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കൊ​ഞ്ച​ൽ എ​ന്നു വി​ളി​ക്കു​ന്ന ജി​ജി​ൻ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 11 ന് ​രാ​വി​ലെ വി​ഴി​ഞ്ഞ​ത്ത് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി പൊ​ട്ടി​ച്ച​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ലാ​ണ് പി​ടി​യി​ലാ​യ​ത്.
മോ​ഷ്ടി​ച്ചെ​ടു​ത്ത ബൈ​ക്കി​ലെ​ത്തി​യാ​ണ് വീ​ട്ട​മ്മ​യു​ടെ മാ​ല പി​ടി​ച്ചുപ​റി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.​മോ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന ബൈ​ക്കു​ക​ളി​ലെ​ത്തി കാ​ഞ്ഞി​രം​കു​ളം ,പൂ​ന്തു​റ, മാ​റ​ന​ല്ലൂ​ർ, സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ഇ​യാ​ളും സം​ഘ​വുംനി​ര​വ​ധി സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​താ​യും വി​ഴി​ഞ്ഞംപോ​ലീ​സ് പ​റ​ഞ്ഞു.
മോ​ഷ്ടി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ വി​റ്റ് കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ഢം​ബ​ര ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു.​വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ​യി​ൽന​ട​ന്ന കൊ​ല​പാ​ത​ക കേ​സി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നും ഇ​യാ​ളു​ടെ കൂ​ട്ടു പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും വി​ഴി​ഞ്ഞം എ​സ്എ​ച്ച​ഒ എ​സ്.​ബി.
പ്ര​വീ​ൺ പ​റ​ഞ്ഞു.​ഫോ​ർ​ട്ട് എ​സി ക്ക് ​ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന പ്ര​തി​യു​ടെ കൂ​ട്ടാ​ളി​ക​ളെ തേ​ടി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ക​ന്യാ​കു​മാ​രി മേ​ഖ​ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.