വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്ന് തി​രി തെ​ളി​യും
Thursday, July 18, 2019 12:32 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ഓ​ല​ത്താ​ന്നി ന​വ​കേ​ര​ള ആ​ര്‍​ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് ക്ല​ബ് അ​റു​പ​തി​ന്‍റെ നി​റ​വി​ല്‍. വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​റു​പ​ത് നാ​ളു​ക​ള്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍​ക്ക് ഇ​ന്ന് തി​രി തെ​ളി​യും.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഓ​ല​ത്താ​ന്നി​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ഭ​ര​ണ പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ നി​ര്‍​വ​ഹി​ക്കും.
കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും. സം​സ്ഥാ​ന സാം​സ്കാ​രി​ക ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും ച​ല​ച്ചി​ത്ര ന​ട​നു​മാ​യ പി. ​ശ്രീ​കു​മാ​ര്‍, ഭാ​ര​ത് ഭ​വ​ന്‍ മെ​ന്പ​ര്‍ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.
യോ​ഗ​ത്തി​ൽ ക്ല​ബി​ന്‍റെ മു​ന്‍​കാ​ല പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്ന് 60 മ​ണ്‍​ചി​രാ​തു​ക​ള്‍ തെ​ളി​ക്കു​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.
അ​റു​പ​തു ദി​വ​സ​ത്തെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​സം​ഗ​മം, ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍, മെ​ഡി​ക്ക​ല്‍ ക്യാ​ന്പ്, ര​ക്ത​ദാ​ന ക്യാ​ന്പ്, ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം, വൃ​ക്ഷ​ത്തൈ ന​ടീ​ല്‍, ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹ​നം, ഷ​ട്ടി​ല്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍, സെ​മി​നാ​റു​ക​ള്‍, നൃ​ത്ത​പ​രി​പാ​ടി​ക​ള്‍, നാ​ട​കം, നാ​ട​ന്‍​പാ​ട്ട്, മാ​തൃ​സ​മ്മേ​ള​നം, സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര, സാം​സ്കാ​രി​ക സ​മ്മേ​ള​നം, ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ​ന​ട​ത്തും.