വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച കേ​സ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, July 18, 2019 12:33 AM IST
നെ​ടു​മ​ങ്ങാ​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. ക​രി​പ്പൂ​ര് , ക​ണ്ണാ​റം​കോ​ട് ക​ല്ലു​വി​ളാ​ക​ത്തു വീ​ട്ടി​ൽ ഷാ​ന​വാ​സിനെ( 35) ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​
ക​ഴി​ഞ്ഞ 16 ന് ​അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ വെ​ട്ടു​ക​ത്തി​യു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി വ​യോ​ധി​ക​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.
ഷാ​ന​വ​സി​ന്‍റെ വീ​ട്ടി​ലേ​യ്ക്ക് ക​യ​റാ​നു​ള്ള വ​ഴി വീ​തി കൂ​ട്ടു​ന്ന​തി​ന് വ​സ്തു വി​ട്ടു​കൊ​ടു​ക്കാ​ത്ത​തി​നാ​ണ് അ​യ​ൽ​വാ​സി​യാ​യ ക​ല്ലു​വി​ളാ​ക​ത്തു വീ​ട്ടി​ൽ വി​മ​ല (66) യെ ​ആ​ക്ര​മി​ച്ച​തെ​ന്ന പോ​ലീ​സ് പ​റ​ഞ്ഞു.​പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ, അ​ടി​പി​ടി, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ , ചീ​റ്റിം​ഗ് തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു ക​ളി​ലും എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​റി​ലു​ള്ള അ​ഡ്വക്കേ​റ്റി​നെ ത​ട്ടി​കൊ​ണ്ടു പോ​യ​കേ​സി​ലും പ്ര​തി​യാ​ണ് ഷാ​ന​വാ​സ് എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ഷ് കു​മാ​ർ എ​സ്ഐ മാ​രാ​യ സു​നി​ൽ ഗോ​പി, ശ്രീ​കു​മാ​ർ സി​വി​ൽ പോ​ലീ​സ് ഒാ​ഫീ​സ​ർ​മാ​രാ​യ ബി​ജു, സ​ന​ൽ രാ​ജ്, അ​ല​ക്സ്, ശ്രീ​കാ​ന്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.