പ​ന്ത​പ്ലാ​മൂ​ട് ഗ്രാ​മം അ​ന്പൂ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ദ​ത്തെ​ടു​ത്തു
Thursday, July 18, 2019 12:33 AM IST
അ​ന്പൂ​രി: അ​ന്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​പ്ലാ​മൂ​ട് ഗ്രാ​മം അ​ന്പൂ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് ദ​ത്തെ​ടു​ത്തതി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ടി. ​​ല​വ്‌​ലി തേ​വാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്ന് എ​ൻ​എ​സ്എ​സ് കോ​-ഒാഡി​നേ​റ്റ​ർ ഇ.​ഒ. പ്രി​യാ​മോ​ൾ ക്ലാ​സെ​ടു​ത്തു. യോ​ഗ​ത്തി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയ​ർ​മാ​രാ​യ സ​ച്ചി​ൻ സി​റി​യ​ക്, ബീ​നാ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് വോ​ള​ന്‍റിയേ​ഴ്സ് വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി​തൈക​ൾ ന​ട്ടു​ ക​ന്പോ​സ്റ്റ് കു​ഴി​ക​ൾ നി​ർ​മി​ച്ചു​നൽകി.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇന്ന്

ആ​റ്റി​ങ്ങ​ൽ: കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കി​ഴു​വി​ലം ഗ​വ​ൺ​മെ​ന്‍റ് യു​പി എ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് സ്കൂ​ളി​ൽ വ​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യാ​ണ് ക്യാ​ന്പ് ന​ട​ത്തു​ന്ന​തെ​ന്ന് കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ആ​ൻ​സാ​ർ അ​റി​യി​ച്ചു.