മ​ക​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ പോ​കവെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Friday, July 19, 2019 12:09 AM IST
നേ​മം: മ​ക​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ പോ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. നേ​മം പൂ​ഴി​ക്കു​ന്ന് ഒ​ലി​പ്പു​ചാ​ലു​വി​ള വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ കു​ഞ്ഞ് (60) ആ​ണ് മ​രി​ച്ച​ത്. ഈ​മാ​സം എ​ട്ടി​ന് രാ​ത്രി ബാ​ല​രാ​മ​പു​രം വ​ഴി​മു​ക്കി​ൽ ലോ​റി ത​ട്ടി​യാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബൂ​ബ​ക്ക​ർ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന ഭാ​ര്യ ന​സീ​മ​യ്ക്കും പ​രി​ക്കേ​റ്റി​രു​ന്നു. മൂ​ത്ത മ​ക​ൻ നാ​സു​മു​ദീ​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​നാ​ണ് ഇ​വ​ർ പോ​യ​ത്. ന​ജു​മു​ദീ​ൻ, നൗ​ഫ എ​ന്നി​വ​രാ​ണ് മ​റ്റ് മ​ക്ക​ൾ. മ​രു​മ​ക​ൻ : അ​ബ്ദു​ൽ ക​രീം. മൃ​ത​ദേ​ഹം വെ​ള്ളാ​യ​ണി ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. ബാ​ല​രാ​മ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.