ഒാട്ടോറിക്ഷകൾ കെഎ​സ്ആ​ർ​ടി​സിയുടെ വഴിമുടക്കുന്നു
Friday, July 19, 2019 12:47 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന വ​ഴി​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ മാ​ർ​ഗ​ത​ട​സം സൃ​ഷ്ട്ടി​ക്കുന്നതായി പ​രാ​തി. നെ​ടു​മ​ങ്ങാ​ട് സൂ​ര്യ റോ​ഡി​ൽ കെ​എ​സ്ആ​ർ ടി​സി ബ​സു​ക​ൾ ഡി​പ്പോ​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ജ​ന​ത്തി​ര​ക്കേ​റി​യ റോ​ഡി​ൽ സ​വാ​രി​ക്കാ​യി യാ​ത്ര​ക്കാ​രെ തേ​ടി ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​നി​ര​യാ​യി കി​ട​ക്കു​ന്ന​തു ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഡി​പ്പോ​യി​ലേക്ക് ബ​സു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന വ​ഴി​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ​ഇ​തി​നെ ചോ​ദ്യം ചെ​യ്ത ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ കൈ​യേ​റ്റം ചെ​യ്തി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ​ല ത​വ​ണ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്ക് താ​ക്കീ​തു ന​ൽ​കി​യി​ട്ടും മാ​ർ​ഗ​ത​ട​സം സൃ​ഷ്ട്ടി​ച്ചു കൊ​ണ്ട് ഓ​ട്ടോ റി​ക്ഷ​ക​ൾ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തു സ​വാ​രി ന​ട​ത്തു​ന്ന​ത്. പോ​ലീ​സ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ് .