നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു
Friday, July 19, 2019 12:47 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ന് പ​രി​ക്കേ​റ്റു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് സം​സ്ഥാ​ന പാ​ത​യി​ൽ കീ​ഴാ​യി​ക്കോ​ണം ഫ​യ​ർ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്രി​ക​ൻ അ​ട​യ​മ​ൺ ചി​ന്താ​ണി​ക്കോ​ണം സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സ് (65) നാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്നും കി​ളി​മാ​നൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​സ്റ്റി​ലെ ലൈ​റ്റ് ഇ​ള​കി കാ​റി​ന് മു​ക​ളി​ൽ പ​തി​ച്ച് ചി​ല്ല് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് വ​യോ​ധി​ക​ന് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​യാ​ളെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.