തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ പ​നി​യും വ​യ​റി​ള​ക്ക​വും പ​ട​രു​ന്നു
Friday, July 19, 2019 12:47 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ പ​നി​യും വ​യ​റി​ള​ക്ക​വും പ​ട​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ ഇ​രു​ന്നൂ​റി​ല​ധി​കം പേ​രാ​ണ് വ​യ​റി​ള​ക്ക​ത്തി​ന് ചി​കി​ത്സ​തേ​ടി​യ​ത്. വ​യ​റി​ള​ക്കം വ്യാ​പ​ക​മാ​യ​തോ​ടെ കോ​ള​റ​യാ​ണ​ന്ന സം​ശ​യം ഉ​യ​ർ​ന്നെ​ങ്കി​ലും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ള​റ​യ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത് അ​ധി​കൃ​ത​ർ​ക്ക് ആ​ശ്വാ​സ​മാ​യി.​

എ​ന്നാ​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വ​യ​റി​ള​ക്കം പ​ട​രാ​നു​ള്ള​കാ​ര​ണം ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ശു​ദ്ധ​ജ​ലം ല​ഭ്യ​യ​ത​യു​ടെ കു​റ​വു​കാ​ര​ണം ടാ​ങ്ക​ർ ലേ​റി​ക​ളി​ൽ എ​ത്തി​ക്കു​ന്ന വെ​ള്ള​ത്തെ​യാ​ണ് നാ​ട്ടു​കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്. ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ എ​ത്തി​ക്കു​ന്ന വെ​ള്ള​ത്തി​ൽ നി​ന്നാ​കും വ​യ​റി​ള​ക്കം പ​ട​രു​ന്ന​തെ​ന്ന സം​ശ​യ​ത്തെ​തു​ട​ർ​ന്ന് സാ​മ്പി​ൽ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ​ല്ലാം ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ വ​ലി​യ നിരയാണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​ത്രി​കാ​ല​ത്തും ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ദ​ന​വ് ഉ​ണ്ടാ​യി​ട്ടും വി​ഴി​ഞ്ഞം ഗ​വ.​ആ​ശു​പ​ത്രി​യി​ൽ രാ​ത്രി ഡ്യൂ​ട്ടി​ക്ക് ഒ​രു​ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണു​ള്ള​ത് . ഇ​ത് രോ​ഗി​ക​ളെ​യും ഡോ​ക്ട​റെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്. മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​ന് മു​ന്നേ ത​ന്നെ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ തീ​ര​ദേ​ശ​ത്ത് പി​ടി​മു​റു​ക്കി​യി​രു​ന്നു.

മ​തി​യാ​യ ജീ​വ​ന​ക്കാ​രെ​യും ഡോ​ക്ട​ർ​മാ​രെ​യും നി​യ​മി​ച്ച് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി​യും രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നു​ള്ള​നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ പ​രി​ഗ​ണ​ന​ക്കെ​ടു​ത്തി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
ഇ​തോ​ടൊ​പ്പം മ​ലേ​റി​യ ക​ണ്ടെ​ത്തി​യ​തും പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു.