മണ്ഡലത്തിൽ 720 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​:സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ
Friday, July 19, 2019 12:48 AM IST
നെ​ടു​മ​ങ്ങാ​ട്: വ​ഴ​യി​ല- പ​ഴ​കു​റ്റി -ക​ച്ചേ​രി​ന​ട -പ​തി​നൊ​ന്നാം ക​ല്ല് റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ന​വീ​ക​രി​ക്കു​ന്ന​തി​ന് ശ​ബ​രി​മ​ല പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ഴ​യി​ല മു​ത​ൽ പാ​ലോ​ട് വ​രെ റോ​ഡ് അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്താ​ൻ 25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ന​വീ​ക​രി​ക്കു​ന്ന മം​ഗ​ല​പു​രം -പ​ഴ​കു​റ്റി റോ​ഡ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്നും, ക​ല്ലി​ട​ൽ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ടോ​ക്ക​ൺ പ്രൊ​വി​ഷ​നാ​യി 80 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. അ​ഞ്ചു കോ​ടി രൂ​പ​യു​ടെ വ​ർ​ക്ക് ആ​യ പോ​ത്ത​ൻ​കോ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​കു​ക​യാ​ണെ​ന്നും, ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​റു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ടോ​ക്ക​ൺ പ്രൊ​വി​ഷ​നാ​യി ഒ​രു കോ​ടി 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
ആ​റ് കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ൽ പ​ണി​ക​ഴി​പ്പി​ക്കു​ന്ന വാ​ളി​ക്കോ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​ടു​ത്ത മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​വും. ഏ​ക​ദേ​ശം 720 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും 40 ല​ക്ഷം രൂ​പ​മു​ട​ക്കി ക​രി​പ്പൂ​ര് വി​ല്ലേ​ജ് ഓ​ഫീ​സ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സാ​ക്കു​ക​യാ​ണെ​ന്നും റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണം കി​ഫ്ബി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി വ​കു​പ്പ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ക്കു​ക​യും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ട​ൻ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ഇ​തി​നാ​യി 9.7 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത് എ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.





നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും, സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. നെ​ടു​മ​ങ്ങാ​ട് ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ആ​റ് കോ​ടി രൂ​പ​യും ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ര​ണ്ടാം നി​ല നി​ർ​മി​ക്കു​ന്ന​തി​ന് ആ​റു കോ​ടി 50 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ട​ൻ​ത​ന്നെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും, നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ പു​തി​യ ര​ണ്ട് പി​ജി കോ​ഴ്സു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും, കോ​ളേ​ജി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി കി​ഫ്ബി​യി​ൽ 7.62 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.
പോ​ത്ത​ൻ​കോ​ട് യു​പി​എ​സി​ൽ 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഓ​ട്ടി​സം പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 55 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ സാ​ധ്യ​മാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.
മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു കോ​ടി 36 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും മി​ക്ക പ്ര​വ​ർ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ക്കി​യു​ള്ള​വ ഉ​ട​ൻ​ത​ന്നെ പൂ​ർ​ത്തി​യാ​കു​മെ​ന്നും, മാ​ണി​ക്ക​ൽ,വെ​മ്പാ​യം, ക​ര​കു​ളം, എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് കോ​ർ​പ്പ​സ് ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു കോ​ടി 42 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ട​ൻ​ത​ന്നെ പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.
ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ക്കു​ക​യും ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. മാ​ണി​ക്ക​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ക​യും 27 ല​ക്ഷം രൂ​പ അ​തി​നാ​യി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു അ​തി​ന്റെ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് വ​കു​പ്പ് ഫ​ണ്ടി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു കെ​ട്ടി​ടം നി​ർ​മ്മി​ച്ചു ക​ഴി​ഞ്ഞെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. ക​ന്യാ​കു​ള​ങ്ങ​ര സി ​എ​ച്ച് സി ​ക്ക് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു കോ​ടി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും, ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും, 201920 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ന്യാ​കു​ള​ങ്ങ​ര സി ​എ​ച്ച് സി ​യ്ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​തി​ന് 6 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ടോ​ക്ക​ൺ പ്രൊ​വി​ഷ​നാ​യി ഒ​രു കോ​ടി 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞു ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും, അ​ണ്ടൂ​ർ​ക്കോ​ണം സി​എ​ച്ച്സി​യ്ക്ക് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. വേ​റ്റി​നാ​ട് ഊ​രൂ​ട്ടു മ​ണ്ഡ​പം ക്ഷേ​ത്ര​ത്തി​ലെ ഗാ​ന്ധി സ്മാ​ര​ക മ​ണ്ഡ​പ​ത്തി​ന്റെ സം​ര​ക്ഷ​ണ​ത്തി​നും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു ടൂ​റി​സ്റ്റ് ഫെ​സി​ലി​റ്റേ​ഷ​ൻ കം ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി 4 കോ​ടി 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും വാ​മ​ന​പു​രം ഇ​റി​ഗേ​ഷ​ൻ പ്രൊ​ജ​ക്റ്റ് സ്ഥ​ല​ത്തു​നി​ന്ന് 1.50 ഏ​ക്ക​ർ ടൂ​റി​സം വ​കു​പ്പി​ന് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി പ്ര​സ്തു​ത സ്ഥ​ല​ത്ത് ടൂ​റി​സം വ​കു​പ്പ് മു​ഖാ​ന്ത​രം ഒ​രു മോ​ട്ട​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞെ​ന്നും, ഒ​ന്നാം​ഘ​ട്ട​മാ​യി ഏ​ക​ദേ​ശം 10 കോ​ടി രൂ​പ ചെ​ല​വി​ൽ ഒ​രു ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ, പാ​ർ​ക്കിം​ഗ്സൗ​ക​ര്യം ഹോ​ട്ട​ൽ, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്രൊ​ജ​ക്റ്റാ​ണ് ത​യ്യാ​റാ​ക്കു​ന്ന​തെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. കൂ​ടാ​തെ വെ​മ്പാ​യം നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യെ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും, പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​നെ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും മ​ണ്ഡ​ല​ത്തി​ൽ ഉ​ട​നീ​ളം ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ സ്ഥാ​പി​ക്കു​ക​യും ക​ണി​യാ​പു​രം റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ക​ന്യാ​കു​ള​ങ്ങ​ര സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി 1.13 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ത്ത​ൻ​കോ​ട് ചി​റ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് മു​ഖാ​ന്തി​രം 75 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചെ​ന്നും, നെ​ടു​മ​ങ്ങാ​ട് ഒ​രു റ​ബ്ബ​ർ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ സ്ഥാ​പ​നം കൊ​ണ്ടു​വ​രു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.