കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ൽ കോൺഗ്രസ് ധ​ർ​ണ ന​ട​ത്തി
Friday, July 19, 2019 12:48 AM IST
കാ​ട്ടാ​ക്ക​ട : ക​ള്ളി​ക്കാ​ട് വി​ല്ലേ​ജി​ലെ കു​ര​ങ്ങി​ൻ​തോ​ട്ട​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഭൂ​മി​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശ​വും, ക​രം തീ​രു​വ​യും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ക​ള്ളി​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ൽ ഉ​പ​വാ​സ ധ​ർ​ണ ന​ട​ത്തി. 2007 വ​രെ ക​രം ഉ​ൾ​പ്പെ​ടെ ഒ​ടു​ക്കി വ​ന്നി​രു​ന്ന മ​ൺ​കു​ഴി, കു​ര​ങ്ങി​ൻ​തോ​ട്ടം, നി​ര​പ്പി​ൽ, കു​ഴി​ത്ത​ട്ട്, മി​ന്നാ​മി​ന്നി​ക്കു​ഴി, തോ​പ്പി​ൻ​കാ​ല, ര​ണ്ടാം​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രാ​യ 136 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ജി​ല്ലാ ക​ള​ക്ട​ർ, നെ​യ്യാ​റ്റി​ൻ​ക​ര ത​സി​ൽ​ദാ​ർ എ​ന്നി​വ​രു​ടെ നോ​ട്ടീ​സ് പ്ര​കാ​രം ഭൂ​മി​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​ല്ലാ​താ​യ​ത്. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലാ​താ​യ​തി​ലാ​ണ് ഇ​പ്പോ​ൾ സ​മ​രം ന​ട​ത്തേ​ണ്ടി വ​ന്ന​തെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് കെ​പി​സി സി ​നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ. ​കെ.​ശ​ശി പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​എം. മാ​ത്തുക്കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി അം​ഗ​ങ്ങ​ളാ​യ ക​ള്ളി​ക്കാ​ട് ഭു​വ​നേ​ന്ദ്ര​ൻ, ഇ​ര​ണി​യ​ൽ ശ​ശി, പ​ഞ്ചാ​യ​ത്തം​ഗം സ​ദാ​ശി​വ​ൻ കാ​ണി, യേ​ശു​ദാ​സ​ൻ, അ​ല​ക്സ് ജ​യിം​സ്, തു​ള​സീ​ധ​ര​ൻ, സു​ശീ​ല​ൻ, എ​ൻ. കെ. ​ബാ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.