വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഗാ​രേ​ജ് ജീ​വ​ന​ക്കാ​ർ ശു​ചി​യാ​ക്കി
Friday, July 19, 2019 12:49 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​വേ​ദ​ന​ങ്ങ​ൾ ഫ​ലം കാ​ണാ​ത്ത​തി​നാ​ൽ വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഗാ​രേ​ജ് ജീ​വ​ന​ക്കാ​ർ ശു​ചി​യാ​ക്കി. മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ ഗാ​രേ​ജ് ച​തു​പ്പ് പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ചെ​റി​യ മ​ഴ പെ​യ്താ​ൽ​പ്പോ​ലും ഇ​വി​ടം വെ​ള്ള​ക്കെ​ട്ടാ​യി മാ​റുമെന്ന് ജീവനക്കാർ പറയുന്നു. ഗാ​രേ​ജി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. വെ​ഞ്ഞാ​റ​മൂ​ട് എ​ടി​ഒ ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പ​ക്ട​ർ ജ​യ​പ്ര​കാ​ശ്, വി​നോ​ദ് , സ​ന്തോ​ഷ്, സ​ത്യ​ൻ, തു​ള​സി, ജ​യ​കു​മാ​ർ, രാ​ഹു​ൽ, എ​സ്.​ജെ.​കെ. നാ​യ​ർ, ജ​സീ​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.