ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി​ക്ക് പ​രി​ക്ക്
Saturday, July 20, 2019 12:28 AM IST
ആ​റ്റി​ങ്ങ​ൽ: ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​റ്റി​ങ്ങ​ൽ ടി​ബി ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​നി ബി​ൻ​സി​ക്കാ​ണ് (25)പ​രി​ക്കേ​റ്റ​ത്.

കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും, എ​തി​ർ​ദി​ശ​യി​ൽ നി​ന്നു​വ​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബി​ൻ​സി വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ഏ​റെ​നേ​രം ത​ട​സ​പ്പെ​ട്ടു.