മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ മ​ധ്യ​വ​യ​സ്ക​നെ കാ​ണാ​താ​യി
Saturday, July 20, 2019 12:28 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റി​ല്‍ പി​രാ​യും​മൂ​ട് ക​ട​വി​ല്‍ മീ​ന്‍​പി​ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ മ​ധ്യ​വ​യ​സ്ക​നെ കാ​ണാ​താ​യി.​ചെ​ങ്ക​ല്‍ കാ​രി​യോ​ട് തെ​ക്കേ തി​ന​വി​ള വീ​ട്ടി​ല്‍ സ്റ്റീ​ഫ​ൻ (55)നെ​യാ​ണ് ഇ​ന്ന​ലെ​വൈ​കു​ന്നേ​രം ആ​റോ​ടെ കാ​ണാ​താ​യ​ത്.
വി​വ​രം അ​റി​ഞ്ഞ് നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍​ഫോ​ഴ്സ്ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ട​വി​ലും സ​മീ​പ​ത്തും പ​രി​ശോ​ധി​ച്ചു.
സെ​ര്‍​ച്ച് ലൈ​റ്റു​മാ​യി നാ​ട്ടു​കാ​രോ​ടൊ​പ്പം മു​ക്കാ​ല്‍ കി​ലോ​മീ​റ്റ​റോ​ളം ന​ദീ​തീ​ര​ത്ത് പ​രി​ശോ​ധ​ന​ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. മു​ളം​കാ​ടു​ക​ളും മു​ളം​കു​റ്റി​ക​ളും നി​റ​ഞ്ഞ​പ്ര​ദേ​ശ​മാ​ണി​വി​ടം.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ തോ​രാ​തെ പെ​യ്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ന​ദി​യി​ല്‍​ജ​ല​നി​ര​പ്പ് കൂ​ടു​ത​ലാ​ണ്. പോ​രാ​ത്ത​തി​ന്, ശ​ക്തി​യേ​റി​യ ഒ​ഴു​ക്കു​മു​ണ്ട്. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ദു​ഷ്ക​ര​മാ​യി​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം​ചെ​ങ്ക​ല്‍​ച്ചൂ​ള​യി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സി​ലെ സ്കൂ​ബാ ടീം ​ഇ​ന്ന് രാ​വി​ലെ​എ​ത്തു​മെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍​ഫോ​ഴ്സ് സ്റ്റേ​ഷ​ന്‍​അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രാ​വി​ലെ ത​ന്നെ ടീം ​തെ​ര​ച്ചി​ല്‍ ആ​രം​ഭി​ക്കും.