ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, July 20, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.
കാ​ഞ്ഞി​രം​പാ​റ ക​രു​ത്തോ​ട് ലൈ​ൻ ശി​വ​ഗം​ഗ​യി​ൽ സൂ​ര​ജ് (29) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സൂ​ര​ജ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് തെ​ന്നി നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ക​ൽ​ക്ക​ട്ട​യി​ൽ ന​ഴ്സാ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു സൂ​ര​ജ്. മ്യൂ​സി​യം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു.