വ്ളാ​ത്താ​ങ്ക​ര ദേ​വാ​ല​യ​ത്തി​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന ജ്വാ​ലാ പ്ര​യാ​ണം നാ​ളെ
Saturday, July 20, 2019 12:28 AM IST
അ​മ​ര​വി​ള: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ്ളാ​ത്താ​ങ്ക​ര സ്വ​ർ​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​ത്തി​ൽ ഓ​ഗ​സ്റ്റ് ആ​റിന് ​ആ​രം​ഭി​ക്കു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​രി​യ​ൻ തീ​ർ​ഥാ​ട​ന ജ്വാ​ലാ പ്ര​യാ​ണം നാ​ളെ ന​ട​ത്തും.
ഇ​ട​വ​ക​യി​ലെ 33 കു​ടും​ബ യു​ണി​റ്റു​ക​ളി​ലേ​ക്കും ബി​സി​സി ലീ​ഡ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തി​ച്ച തി​രി​ക​ളു​മാ​യാ​ണ് ജ്വ​ാലാ പ്ര​യാ​ണം നടത്തുന്ന​ത്.
ജ്വാ​ലാ പ്ര​യാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ട​വ​ക വി​കാ​രി​യും നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ ശു​ശ്രൂ​ഷാ കോ -​ഓ​ഡി​നേ​റ്റ​റു​മാ​യ മോ​ണ്‍.​വി.​പി. ജോ​സ് ഇ​ട​വ​ക ശു​ശ്രൂ​ഷ കോ- ​ഓ​ഡി​നേ​റ്റ​ർ ഡി.​ഫ്രാ​ൻ​സി​സി​ന് കൈ​മാ​റും. തു​ട​ർ​ന്ന് 33 യൂ​ണി​റ്റ് ലീ​ഡ​ർ​മാ​ർ​ക്ക് മോ​ണ്‍. വി.​പി. ജോ​സ് 33 തി​രി​ക​ൾ കൈ​മാ​റി​യ​ശേ​ഷം ഇ​ട​വ​ക വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 33 കു​ടും​ബ​യൂ​ണി​റ്റു​ക​ളി​ലേ​ക്കും തീ​ർ​ഥാ​ട​ന വി​ളം​ബ​രം അ​റി​യി​ച്ച് തീ​ർ​ഥാ​ട​ന ജ്വാ​ലാ പ്ര​യാ​ണ​വും കു​ടും​ബ യോ​ഗ​ങ്ങ​ളും ന​ട​ക്കും. കു​ടും​ബ യോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ 1050 കു​ടും​ബ​ങ്ങ​ളി​ലേ​ക്കും പ്ര​ത്യേ​കം തി​രി​ക​ൾ കൈ​മാ​റും . ഒാ​ഗ​സ്റ്റ് ആ​റി​ന് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്ക​മാ​കും.​ഒാ​ഗ​സ്റ്റ് മൂ​ന്നി​ന് വൈ​കു​ന്നേ​രം 5.30 ന് ​നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ ദേ​വാ​ല​യ​ത്തി​ന് മു​ന്നി​ലെ മാ​താ​വി​ന്‍റെ പു​തി​യ ഗ്രോ​ട്ടോ ആ​ശീ​ർ​വ​ദി​ക്കും. നാ​ലി​ന് രാ​വി​ലെ 6.30 ന് ​തീ​ർ​ഥാ​ട​ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് 5001 ദീ​പ​ങ്ങൾ കൊ​ണ്ട് സ്വ​ർ​ഗാ​രോ​പി​ത മ​താ​വി​ന് ദീ​പാ​ജ്ഞ​ലി സ​മ​ർ​പ്പ​ണം. ദീ​പാ​ജ്ഞ​ലി​യു​ടെ തി​രി​തെ​ളി​യി​ക്ക​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി നി​ർ​വ​ഹി​ക്കും.
മു​ഖ്യാ​തി​ഥി​യാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജോ​ർ​ജ്പു​ളി​ക്ക​ൽ പ​ങ്കെ​ടു​ക്കും. തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ആ​രം​ഭ ദി​ന​ത്തി​ൽ ഇ​ട​വ​ക​യി​ലെ 1002 സ്ത്രീ​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന തി​രു​വാ​തി​ര​യും അ​ര​ങ്ങേ​റും.