സ​മ​ഗ്ര സ്ട്രോ​ക്ക് സെ​ന്‍റ​ര്‍: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് 4.96 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Saturday, July 20, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ​മ​ഗ്ര സ്ട്രോ​ക്ക് സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് 4,96,18, 770 രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.
ഡി​എ​സ്എ ഉ​ള്‍​പ്പെ​ടെ​യു​ള്ള റേ​ഡി​യോ​ള​ജി​ക്ക​ല്‍ വാ​സ്കു​ലാ​ര്‍ ആ​ന്‍​ജി​യോ​ഗ്രാ​ഫി സി​സ്റ്റം, ആ​ന്‍​ജി​യോ​ഗ്രാ​ഫി​ക് ഇ​ന്‍​ജ​ക്ഷ​ന്‍ സി​സ്റ്റം, പോ​ര്‍​ട്ട​ബി​ള്‍ ക​ള​ര്‍ ഡോ​പ്ല​ര്‍, ഇ​ടി​ഒ, വ​ര്‍​ക്ക് സ്റ്റേ​ഷ​ന്‍, തൈ​റോ​യി​ഡ് ഷീ​ല്‍​ഡ് തു​ട​ങ്ങി​യ​വ​യ്ക്കാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന കോ​മ്പ്രി​ഹെ​ന്‍​സീ​വ് സ്ട്രോ​ക്ക് സെ​ന്‍റ​റു​ക​ള്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് തു​ക അ​നു​വ​ദി​ച്ച​ത്.
കൂ​ടാ​തെ ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും സ്ട്രോ​ക്ക് യൂ​ണി​റ്റു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നി​ല​വി​ലു​ള്ള സ്ട്രോ​ക്ക് യൂ​ണി​റ്റ് വി​പു​ലീ​ക​രി​ച്ചാ​ണ് സ​മ​ഗ്ര സ്ട്രോ​ക്ക് സെ​ന്‍ററാ​ക്കു​ന്ന​ത്. സ്ട്രോ​ക്ക് കാ​ത്ത് ലാ​ബ് ഉ​ള്‍​പ്പെ​ടെ സ്ട്രോ​ക്ക് ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ നൂ​ത​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് സെ​ന്‍റ​റി​ല്‍ ഒ​രു​ക്കു​ന്ന​ത്.
പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തോ​ട് ചേ​ര്‍​ന്നാ​ണ് സ്ട്രോ​ക്ക് സെ​ന്‍റ​ര്‍ സ​ജ​മാ​കു​ന്ന​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ല്‍​സം​ഘ​വും സി​ടി​സ്കാ​ന്‍, മെ​ഡി​ക്ക​ല്‍ ന്യൂ​റോ, ന്യൂ​റോ സ​ര്‍​ജ​റി, ന്യൂ​റോ ഐ​സി​യു എ​ന്നീ സൗ​ക​ര്യ​ങ്ങ​ളു​ള്ള​വ​യാ​ണ് സ്ട്രോ​ക്ക് സെ​ന്‍റ​റു​ക​ള്‍.
സ്ട്രോ​ക്ക് വ​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ ഒ​ട്ടും സ​മ​യം വൈ​കാ​തെ ബ​ന്ധ​പ്പെ​ടാ​നാ​യി ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​രും യാ​ഥാ​ര്‍​ഥ്യമാ​ക്കും.ഉ​ട​ന​ടി രോ​ഗി​ക്ക് ന​ല്‍​കേ​ണ്ട പ​രി​ച​ര​ണ​വും മ​റ്റും ഡോ​ക്ട​ര്‍ പ​റ​ഞ്ഞു​ത​രും. കൂ​ടാ​തെ രോ​ഗി എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ രോ​ഗി​ക്കാ​വ​ശ്യ​മാ​യ സ​ജീ​ക​ര​ണ​ങ്ങ​ളു​മൊ​രു​ക്കാ​നും സാ​ധി​ക്കും. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ്ട്രോ​ക്ക് സെ​ന്‍റർ ഹൈ​ല്‍​പ് ലൈ​ന്‍ നന്പർ (9946332963).