വ​യോ​ധി​ക​നെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ചതായി പരാതി
Saturday, July 20, 2019 12:31 AM IST
ആ​റ്റി​ങ്ങ​ൽ: മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത വ​യോ​ധി​ക​നെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കോ​രാ​ണി കു​ട​മ​ൺ​കാ​ട് ക​രി​മ്പാ​ലൂ​ർ​വി​ള വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ​ക്കാ​ണ്(75) പ​രി​ക്കേ​റ്റ​ത്.​ വീ​ടി​ന് മു​ന്നി​ൽ നി​ന്ന് ഒ​രു സം​ഘം മ​ദ്യ​പാ​നം ന​ട​ത്തു​ക​യും, അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് മൂ​വ​ർ സം​ഘം രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പ് കൊ​ണ്ട് ത​ല്ലു​ക​യും വീ​ട്ടി​ൽ നി​ന്ന് വ​ലി​ച്ചി​ഴ​ച്ച് വെ​ളി​യി​ൽ കൊ​ണ്ടു​വ​ന്നും മ​ർ​ദി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മം​ഗ​ല​പു​രം പോ​ലീ​സ് അ​നേ​ഷ​ണം ആ​രം​ഭി​ച്ചു.