വീ​ട് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘം അ​റ​സ്റ്റി​ൽ
Saturday, July 20, 2019 12:31 AM IST
ആ​റ്റി​ങ്ങ​ൽ: വീ​ട് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ ക​ല്ല​മ്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​സ്കൂ​ളി​ൽ വ​ച്ച് ഉ​ണ്ടാ​യ അ​ടി​പി​ടി​യു​ടെ തു​ട​ർ​ച്ച​യാ​യി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം.
ചെ​മ്മ​രു​തി വി​ല്ലേ​ജി​ൽ മു​ട്ട​പ്പ​ലം, സം​ഘം​മു​ക്ക് പ​ണ​യി​ൽ വീ​ട്ടി​ൽ സെ​യ്ദ​ലി, മു​ട്ട​പ്പ​ലം, ച​രു​വി​ള വീ​ട്ടി​ൽ രാ​ഹു​ൽ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ല​സ്ടു വി​ദ്യാ​ർ​ഥി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചാ​വ​ർ​കോ​ട് ആ​ശാ​രി​മു​ക്ക് പ്ര​ണ​വം പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​വ​ർ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മം ന​ട​ത്തി​യ​ത്.
അ​ക്ര​മി​ക​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് വ​ച്ച് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.