നെ​റ്റ് ആ​ക്ട് അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം 23ന്
Saturday, July 20, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും സ്വീ​ഡ​നി​ലെ മ​ലാ​ർ​ഡേ​ല​ർ സ​ർ​വ​ക​ലാ​ശാ​ല​യും അ​മേ​രി​ക്ക​യി​ലെ ബോ​യി സ്റ്റേ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി നെ​റ്റ്‌​വ​ർ​ക്സ് ആ​ൻ​ഡ് അ​ഡ്വാ​ൻ​സ് ഇ​ൻ കം​പ്യൂ​ട്ടേ​ഷ​ണ​ൽ ടെ​ക്നോ​ള​ജി എ​ന്ന വി​ഷ​യ​ത്തി​ൽ നെ​റ്റ് ആ​ക്ട്19 അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. 23ന് ​രാ​വി​ലെ 9.30ന് ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ലി​ഫോ​ർ​ണി​യ വി​എം വെ​യ​റി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ മാ​നേ​ജ​രു​മാ​യ കൃ​ഷ്ണ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കും.
ബോ​യി സ്റ്റേ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​ദ​ർ​ശ​ന ജോ​ഷ്വാ​ല, ഇ​ൻ​ആ​പ് സോ​ഫ്റ്റ്‌​വെ​യ​ർ സൊ​ലൂ​ഷ​ൻ​സ് സി​ഇ​ഒ കൃ​ഷ്ണ​കു​മാ​ർ എ​സ്. നാ​യ​ർ പ്ര​സം​ഗി​ക്കും. 23 മു​ത​ൽ 25 വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ബ​ന്ധ​ങ്ങ​ൾ സ്പ്രിം​ഗ​റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളെ കു​റി​ച്ചു​ള്ള പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.