ആ​വ​ശ്യ​ക്കാ​രെ സ​ഹാ​യി​ക്കു​ന്പോ​ൾ നാം ​ന​ല്ല അ​യ​ൽ​ക്കാ​രാകും: ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം
Sunday, July 21, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​വ​ശ്യ​ക്കാ​രെ സ​ഹാ​യി​ക്കു​ന്പോ​ൾ നാം ​ന​ല്ല അ​യ​ൽ​ക്കാ​രാ​യി​ത്തീ​രു​മെ​ന്നും ദാ​നം ചെ​യ്യു​ന്പോ​ൾ ദൈ​വ​സ്നേ​ഹം അ​നു​ഭ​വി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ന്നും ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം.

ജി​ല്ല​യി​ലെ വി​വി​ധ സ​ഭ​ക​ളി​ൽ​പ്പെ​ട്ട വൈ​ദി​ക​രു​ടെ ഐ​ക്യ കൂ​ട്ടാ​യ്മ​യാ​യ ട്രി​വാ​ൻ​ഡ്രം ക്ല​ർ​ജി ഫെ​ലോ​ഷി​പ്പി​ന്‍റെ (ടി​സി​എം) നേ​തൃ​ത്വ​ത്തി​ൽ ന​ന്ത​ൻ​കോ​ട് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച കാ​രു​ണ്യ ഭ​ക്ഷ​ണ-​വ​സ്ത്ര ക്യാ​ബി​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച് ബി​ഷ​പ്. ഉ​ണ്ണാ​തെ​യും ഉ​ടു​ക്കാ​തെ​യും ന​ഗ​ര​ത്തി​ൽ ആ​രും ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ​പ​ദ്ധ​തി ഏ​റ്റ​വും മ​ഹ​ത്ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ർ​ദ്ധ​ന​ർ​ക്ക് ഭ​ക്ഷ​ണ​വും വ​സ്ത്ര​വും ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ടി​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​ടി.​ജെ. അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു.

ഭ​ക്ഷ​ണ​വും വ​സ്ത്ര​വും നി​ക്ഷേ​പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം അ​റ​ക​ൾ ക്യാ​ബി​നി​ൽ ഉ​ണ്ടാ​കും. ക്യാ​ബി​ൻ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള അ​ർ​ഹ​രെ ക​ണ്ടെ​ത്തി ഇ​വ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ന്ത​ൻ​കോ​ട് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ വി​കാ​രി മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പാ​ള​യം രാ​ജ​ൻ, ഫാ. ​വൈ. ഡ​യ്സ​ണ്‍, ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ, പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​വ. ഡോ. ​കോ​ശി എം.​ജോ​ർ​ജ്, വി​ൻ​സ​ന്‍റ് ഡി. ​പോ​ൾ പ്ര​സി​ഡ​ന്‍റ് പ​യ​സ് ജോ​ർ​ജ്, പ്രെ​യ​ർ പാ​ർ​ട്നേ​ഴ്സ് ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി ടൈ​റ്റ​സ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ജീ​വ​കാ​രു​ണ്യ ധ​ന​സ​ഹാ​യ​വും ആ​ർ​ച്ച് ബി​ഷ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.