നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം റി​ക്കാ​ർ​ഡ് വി​ക​സ​ന കു​തി​പ്പി​ലേ​ക്ക്: സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ
Sunday, July 21, 2019 12:45 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം റി​ക്കാ​ർ​ഡ് വി​ക​സ​ന കു​തി​പ്പി​ലേ​ക്കെ​ന്ന് സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ. നെ​ടു​മ​ങ്ങാ​ട് പി​ഡ​ബ്ല്യു​ഡി ഗ​സ്റ്റ് ഹൗ​സി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ഴ​യി​ല - പ​ഴ​കു​റ്റി - ക​ച്ചേ​രി​ന​ട - പ​തി​നൊ​ന്നാം ക​ല്ല് റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ന​വീ​ക​രി​ക്കു​ന്ന​തി​ന് ശ​ബ​രി​മ​ല പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ഴ​യി​ല മു​ത​ൽ പാ​ലോ​ട് വ​രെ റോ​ഡ് അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്താ​ൻ 25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. 200 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ന​വീ​ക​രി​ക്കു​ന്ന മം​ഗ​ല​പു​രം - പ​ഴ​കു​റ്റി റോ​ഡി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

ക​ല്ലി​ട​ൽ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി 2016 -17 ൽ ​ര​ണ്ടു​കോ​ടി 55 ല​ക്ഷ​വും 2017 -18ൽ ​ര​ണ്ടു​കോ​ടി 16 ല​ക്ഷ​വും 2018- 19 ൽ ​നാ​ലു കോ​ടി 10 ല​ക്ഷ​വും അ​നു​വ​ദി​ച്ചു.

കൂ​ടാ​തെ നെ​ടു​മ​ങ്ങാ​ട് പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് നി​ർ​മാ​ണ​ത്തി​ന് മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു പ​ണി ആ​രം​ഭി​ക്കു​ക​യും, ര​ണ്ടാം​ഘ​ട്ട​മാ​യി 2019- 2020 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ലു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞെ​ന്നും, ടോ​ക്ക​ൺ പ്രൊ​വി​ഷ​നാ​യി 80 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

പോ​ത്ത​ൻ​കോ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു. കൂ​ടാ​തെ 2019 - 20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​റു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ടോ​ക്ക​ൺ പ്രൊ​വി​ഷ​നാ​യി ഒ​രു കോ​ടി 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

ആ​റ് കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ൽ പ​ണി​ക​ഴി​പ്പി​ക്കു​ന്ന വാ​ളി​ക്കോ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം 2020 മാ​ർ​ച്ച് മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​വും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ഖാ​ന്ത​രം ഏ​ക​ദേ​ശം 720 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്നി​ട്ടു​ള്ള​ത്.​ക​രി​പ്പൂ​ര് വി​ല്ലേ​ജ് ഓ​ഫീ​സ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ആ​കു​ന്നു.

റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണം കി​ഫ്ബി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി വ​കു​പ്പ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ക്കു​ക​യും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ട​ൻ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ഇ​തി​നാ​യി 9.7 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത് എ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ സാ​ധ്യ​മാ​യി​ട്ടു​ള്ള​ത്. നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സെ​പ്റ്റം​ബ​റോ​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കും. നെ​ടു​മ​ങ്ങാ​ട് ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ആ​റു​കോ​ടി രൂ​പ​യും ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ര​ണ്ടാം നി​ല നി​ർ​മി​ക്കു​ന്ന​തി​ന് ആ​റു കോ​ടി 50 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ട​ൻ​ത​ന്നെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.

നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ പു​തി​യ ര​ണ്ട് പി​ജി കോ​ഴ്സു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും, കോ​ള​ജി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി കി​ഫ്ബി​യി​ൽ 7.62 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.