ശം​ഖു​മു​ഖം ബീ​ച്ചി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക്
Sunday, July 21, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശം​ഖു​മു​ഖം ബീ​ച്ചി​ൽ സ​ന്ദ​ർ​ശ​ക​ർ പ്ര​വേ​ശി​ക്കു​ന്ന​ത് ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല​ക്കി. ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ശം​ഖു​മു​ഖ​ത്ത് വ​ലി​യ​തോ​തി​ൽ തീ​ര​ശോ​ഷ​ണം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണ് ഏ​ഴു ദി​വ​സം സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ബീ​ച്ചി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​തും ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ള്ള​തു​മാ​യ ക​ൽ​കെ​ട്ടു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​കം സു​ര​ക്ഷാ വേ​ലി നി​ർ​മി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് നി​ർ​ദേ​ശം ന​ൽ​കി. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.